ചെന്നൈ: ദഹനപ്രശ്നത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. നാളെ ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ പറയുന്നുണ്ട്.
സംസ്ഥാനത്തെ റോഡ്, പാലം എന്നിവയുടെ സ്ഥിതി അവലോകന യോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചിരുന്നു. യോഗത്തിനിടയിൽ അദ്ദേഹത്തിന് ക്ഷീണം തോന്നുകയും ഉടൻ തന്നെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് രംഗത്തെത്തിയിരുന്നു. ശരദ് പവാറുമായി സ്റ്റാലിൻ ഫോണിലായിരുന്നു സംസാരിച്ചത്.
Comments