'അഭ്യൂഹങ്ങൾ പരത്താൻ ആരും ശ്രമിക്കേണ്ട, ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരും': ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അഭ്യൂഹങ്ങൾ പരത്താൻ ആരും ശ്രമിക്കേണ്ട, ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരും’: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 07:36 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി ബിജെപി. അഭ്യൂഹങ്ങൾ പരത്താൻ ആരും നിൽക്കേണ്ടതില്ലെന്നും എൻഡിഎ സഖ്യം മഹാരാഷ്‌ട്രയിൽ മുൻപത്തേക്കാൾ ശക്തമാണെന്നും കേന്ദ്രമന്ത്രി നാരായൺ റാണെ പറഞ്ഞു. ഏകനാഥ് ഷിൻഡെയെ മാറ്റാനായാണ് അജിത് പവാറിനെ ബിജെപി, സഖ്യത്തിൽ കൊണ്ടുവന്നതെന്ന ഉദ്ധവ് പക്ഷത്തിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഉദ്ധവ് പക്ഷത്തെ പ്രമുഖനും എംപിയുമായ സഞ്ജയ് റാവത്താണ് ആരോപണവുമായി രംഗത്തുവന്നത്. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനാണ് അജിത് പവാറിനെയും എൻസിപിയിലെ പ്രമുഖരെയും ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റാവത്തിന്റെ ആരോപണം. ഇപ്പോൾ സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ വിധി വരുമ്പോൾ ഏകനാഥ് ഉൾപ്പെടെ 16 എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റാവത്ത് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് നാരായൺ റാണെയുടെ പ്രതികരണം.

വികസനത്തിന്റെ അജണ്ടയാണ് മഹാരാഷ്‌ട്ര സർക്കാർ മുന്നോട്ടുവെയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞു. ആദർശം മുറുകെ പിടിച്ച് നിന്ന തങ്ങൾക്ക് ബിജെപിയാണ് ഏറ്റവും വലിയ പിന്തുണ നൽകിയത്. അവർക്കൊപ്പം ചേർന്ന് ഞങ്ങൾ സർക്കാർ രൂപീകരിച്ചു. ഇപ്പോൾ എൻസിപിയും തങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നു. എല്ലാവരെയും സംയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Tags: BJPncpshivsena
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies