ജൂലൈ മൂന്നിന് ഗ്രീക്കിലെത്തി വിബിൻ മോഹനൻ, പരിശീലന ചിത്രങ്ങൾ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജൂലൈ മൂന്നിന് ഗ്രീക്കിലെത്തി വിബിൻ മോഹനൻ, പരിശീലന ചിത്രങ്ങൾ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 03:03 pm IST
Facebook
Twitter
WhatsAppTelegram

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവമലയാളി താരം വിബിൻ മോഹനൻ വിദഗ്ധ പരിശീലനത്തിനായി നിലവിൽ ഗ്രീക്ക് ക്ലബ്ബായ ഒ എഫ് ഐ ക്രെറ്റെ എഫ് സി ഒപ്പമാണുളളത്. മറ്റൊരു മലയാളി താരത്തിനും ലഭിക്കാത്ത അവസരമാണ് തൃശൂർ സ്വദേശിയായ 20-കാരൻ വിബിൻ മോഹനന് ലഭിച്ചത്. സെൻട്രൽ മിഡ്ഫീൽഡറായ വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ സീനിയർ ടീമിനായി 11 മത്സരങ്ങൾ കളിച്ച്, ഒരു ഗോളും സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. ഗ്രീക്ക് ക്ലബ്ബായ ഒ എഫ് ഐ ക്രെറ്റെ എഫ് സി ഒപ്പം പരിശീലനം നടത്തുന്ന വിപിൻ മോഹനന്റെ ചിത്രങ്ങളാണിപ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പങ്കുവച്ചിരിക്കുന്നത്.

2023-2024 പ്രീ സീസണിൽ എല്ലാ സൗകര്യങ്ങളോടെയും പരിശീലനം നടത്തുന്ന വിബിൻ മോഹനൻ ഒ എഫ് ഐ ക്രെറ്റെയിൽ ഒരു മാസത്തെ പരിശീലനമാണ് നടത്തുക. ജൂലൈ 14 വരെയാണ് ഗ്രീസിൽ വിബിൻ മോഹനൻ ഒ എഫ് ഐ ക്രെറ്റെ എഫ് സിക്ക് ഒപ്പമുണ്ടാകുക. തുടർന്ന് താരം ഒ എഫ് ഐ ക്രെറ്റെ എഫ് സിയുടെ നെതർലൻഡ്‌സ് പര്യടനത്തിന്റെയും ഭാഗമാകും. ജൂലൈ 15 മുതൽ 30 വരെ ആണ് ഒ എഫ് ഐ ക്രെറ്റെ എഫ് സിക്ക് ഒപ്പം വിബിൻ മോഹനൻ നെതർലൻഡ്സ് പര്യടനം നടത്തുക. ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളായ എസ് സി ഹീരെവീൻ, എഫ് സി എൻ എ സി ബ്രെഡ, എഫ് സി അട്രാക്ക് എന്നീ ടീമുകളുമായിട്ടായിരിക്കും ഒ എഫ് ഐ ക്രെറ്റെ എഫ് സി യുടെ പരിശീലന മത്സരങ്ങൾ അരങ്ങേറുക.

വിബിൻ മോഹനന് പൂർണ പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തുണ്ട്. 2017-ലാണ് വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ യൂത്ത് ക്യാമ്പിൽ എത്തിയത്. 2023 ജനുവരി എട്ടിന് മുംബൈ സിറ്റി എഫ് സിക്ക് എതിരേ ആയിരുന്നു ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജേഴ്‌സിയിൽ വിബിൻ മോഹനൻ അരങ്ങേറ്റം കുറിച്ചത്.

 

Tags: footballKERALA BLASTERSkerala
Share
Tweet
SendShare

More News from this section

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

Latest News

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies