ബജറ്റിലൊതുങ്ങുന്ന സ്മാർട്ട്‌ഫോൺ ആണോ ലക്ഷ്യം? ഇതാ റിയൽമി നാർസോ 60 ഇന്ത്യയിൽ..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബജറ്റിലൊതുങ്ങുന്ന സ്മാർട്ട്‌ഫോൺ ആണോ ലക്ഷ്യം? ഇതാ റിയൽമി നാർസോ 60 ഇന്ത്യയിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 06:34 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കായി രണ്ട് സന്തോഷവാർത്തകളുമായിട്ടാണ് ജനപ്രിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി എത്തിയിരിക്കുന്നത്. റിയൽമി തങ്ങളുടെ നാർസോ സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബജറ്റിലൊതുങ്ങുന്ന സ്മാർട്ട്‌ഫോൺ തിരഞ്ഞ് നടക്കുന്നവർ ഇനി തലപുകയ്‌ക്കേണ്ടതില്ല. ആകർഷകമായ വിലയിലാണ് റിയൽമി നാർസോ 60 5ജി ,നാർസോ 60 പ്രോ 5ജി എന്നീ ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ..

വിലയും ലഭ്യതയും

മറ്റ് നാർസോ സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ഈ രണ്ട് ഫോണുകളും ലഭിക്കും. പുറകിൽ ഒരു വെഗൻ ലെതർ ഫിനിഷുമായിട്ടാണ് റിയൽമി നാർസോ 60 സീരീസിലെ രണ്ട് ഫോണുകളും വരുന്നത്. റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്‌ഫോണിൽ 128 ജിബി സ്‌റ്റോറേജും 8 ജിബി റാമുമാണ് ഉള്ളത്. ഈ മോഡലിന് 23,999 രൂപയാണ് വരുന്നത്. ഫോണിന്റെ 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് വേരിയന്റിന് 29,999 രൂപ വിലയുണ്ട്. റിയൽമി നാർസോ 60 5ജി സ്മാർട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില. ഈ ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപ വിലയുമാണ്. ഫോണുകളുടെ വിൽപ്പന ജൂലൈ 15 മുതൽ ആണ് ആരംഭിക്കുക.

നാർസോ 60 പ്രോ 5ജി: ക്യാമറ സവിശേഷതകൾ

100 എംപി ഒഐഎസ് പ്രൈമറി ക്യാമറയ്‌ക്കൊപ്പം 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ടെർഷ്യറി സെൻസർ എന്നിവയടങ്ങുന്ന ഈ സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 67w ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയുമുള്ള നാർസോ 60 പ്രോ 5ജിയിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16 എംപി ക്യാമറയുമുണ്ട്.

റിയൽമി നാർസോ 60 പ്രോ 5ജി: സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലെയാണ്
റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്‌ഫോണിന്റെ ഒരു സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്പ്‌സെറ്റിന്റെ സാന്നിധ്യത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ LPDDR4X റാമും1 ടിബി വരെ UFS 2.2 സ്റ്റോറേജുമാണുള്ളത്.

നാർസോ 60 5ജി: ക്യാമറ സവിശേഷതകൾ

64 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്ററി ക്യാമറയുമുള്ള ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. രണ്ട് പിൻ ക്യാമറകളാണ് ഡിവൈസിൽ വരുന്നത്. 33w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന റിയൽമി നാർസോ 60 5ജി സ്മാർട്ട്‌ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്.

റിയൽമി നാർസോ 60 5ജി: സവിശേഷതകൾ

8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ
6.43ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6020 എസ്ഒസിയുടെ ബലത്തിലാണ് റിയൽമി നാർസോ 60 5ജി പ്രവർത്തിക്കുന്നത്.

Tags: SUB
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

Latest News

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies