പ്രതികൂല കാലാവസ്ഥ ; അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു ; ഇതുവരെ ദർശനം നടത്തിയത് 84,768 തീർത്ഥാടകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതികൂല കാലാവസ്ഥ ; അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു ; ഇതുവരെ ദർശനം നടത്തിയത് 84,768 തീർത്ഥാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയും മണ്ണിടിച്ചിലും യാത്രക്ക് തടസ്സമായ സാഹചര്യത്തിലാണ് തീർത്ഥാടനം താൽക്കാലികമായി നിർത്തി വെച്ചത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഹൽഗാം,ധുമൈൽ എന്നീ ബേയ്സ് ക്യാമ്പിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടില്ല.
7,200 തീർത്ഥാടകർ അടങ്ങുന്ന എട്ടാമത്തെ ബാച്ചായിരുന്നു ഇന്നത്തേത്. തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചതോടെ തീർത്ഥാടകർ വിവധ ബേയ്സ് ക്യാമ്പുകളിലായി തുടരുകയാണ്.

ഇന്ന് പുലർച്ചെ മുതൽ കശ്മീരിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ തീർത്ഥാടകരുടെ സുരക്ഷയെ കരുതിയാണ് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തി വെച്ചത്. പഹൽഗാം ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ 4,600 തീർത്ഥാടകരെ ചന്ദർകോട്ടിൽ തടഞ്ഞു. ബാൽതാൽ ക്യാമ്പിലേക്ക് പോയിരുന്ന 2,410 ഭക്തരുടെ മറ്റൊരു സംഘത്തെയും ക്യാമ്പിലേക്ക് മാറ്റി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ പഹൽഗാം,ധുമൈൽ എന്നീ ബേയ്സ് ക്യാമ്പിൽ നിന്ന് തീർഥാടകരെ കടത്തി വിടില്ല. ഇന്നലെ മാത്രം 17,202 തീർത്ഥാടകർ അമർനാഥ് ദർശനം നടത്തി. 62 ദിവസം നീണ്ടു നിൽക്കുന്ന വാർഷിക തീർത്ഥാടനം ഇക്കഴിഞ്ഞ ഒന്നിനാണ് ആരംഭിച്ചത്. കനത്ത സുരക്ഷയിൽ നടക്കുന്ന തീർത്ഥാടന കാലം ഓഗസ്റ്റ് 31 – നാകും സമാപിക്കുക. അതിനുള്ളിൽ പരമാവധി തീർത്ഥാടകർക്ക് ദർശനം ഒരുക്കാനുള്ള നീക്കത്തിന് കാലാവസ്ഥ പ്രതികൂലമാകുകയാണ്.

ഈ മാസം ഒന്നിന് ആരംഭിച്ച അമർനാഥ് തീർത്ഥാടനം ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 84,768 തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. അമർനാഥ് യാത്രയ്‌ക്കെത്തുന്ന തീർത്ഥാടകർക്ക് യാത്രയിലുടനീളം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇതിനായി സംസ്ഥാന ഏജൻസികളും സിവിൽ ഡിപ്പാർട്ടുമെന്റുകളും എല്ലാ സമയത്തും പ്രവർത്തിക്കുന്നുണ്ട്. 62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥയാത്രയാണ് അമർനാഥ് തീർത്ഥയാത്ര. ജൂലൈ ഒന്നിന് ആരംഭിച്ച തീർത്ഥാടനം ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്.

ശ്രാവണ മാസത്തിലാണ് തീർത്ഥാടനം നടത്തുന്നത്. ഈ സമയത്ത് അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീർത്ഥാടകനും. രണ്ട് റൂട്ടുകളിലൂടെയാണ് തീർത്ഥാടകർ അമർനാഥ് ഗുഹയിലെത്തുക. ഹൽഗാമിനിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണ് തീർത്ഥാടനപാതകൾ. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേർക്ക് യാത്ര നടത്താവുന്നതാണ്.

Tags: weatherAmarnath Yatra
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies