ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ; കുറ്റസമ്മതം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാറായപ്പോൾ; സയനൈഡ് ജോളിയുടെ കൊലപാതക പരമ്പരയിൽ വിചാരണ പുരോഗമിക്കുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ; കുറ്റസമ്മതം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാറായപ്പോൾ; സയനൈഡ് ജോളിയുടെ കൊലപാതക പരമ്പരയിൽ വിചാരണ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളിക്കെതിരെ നിർണായക മൊഴി നൽകി സഹോദരൻ. ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയതിലെ പങ്ക് ജോളി തന്നോട് സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ ജോർജ് വിചാരണ കോടതിയിൽ മൊഴി നൽകി.കൂടത്തായി റോയ് തോമസ് വധക്കേസിലെ ഒമ്പതാം സാക്ഷിയാണ് ജോളിയുടെ മൂത്ത സഹോദരനായ ജോർജ് എന്ന ജോസ്.

റോയ് തോമസിന്റെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് മൊഴി. നേരത്തെ മറ്റു രണ്ടു സഹോദരങ്ങളും ജോളിക്കെതിരെ മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയിരുന്നു. താമരശേരി കൂടത്തായിയിൽ 14 വർഷത്തിനിടെ പിഞ്ചുകുഞ്ഞടക്കം ഒരേ കുടുംബത്തിലെ ആറു പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

2019 ഒക്ടോബർ മൂന്നിന് ജോളി ആവശ്യപ്പെട്ടതനുസരിച്ച് കൂടത്തായിലെ പൊന്നാമറ്റം വീട്ടിലെത്തിയിരുന്നതായി ജോർജ് മൊഴി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് കുടുംബകല്ലറ തുറക്കാൻ പോകുന്നതിൽ ജോളി വിഷമം പ്രകടിപ്പിച്ചിരുന്നു. വിഷമിക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന കാര്യം ജോളിപറഞ്ഞത്. ജോളിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് മനസിലായപ്പോൾ മകൻ റെമോ ജോളിയോട് ദേഷ്യപ്പെട്ടിരുന്നതായും ജോർജ് സാക്ഷി വിസ്താരത്തിൽ പറഞ്ഞു.

പിന്നീട് ജോളി ആവശ്യപ്പെട്ടപ്പോൾ വക്കീലിനെ കാണാൻ പോയി. ഭർത്താവ് ഷാജുവും ഒപ്പമുണ്ടായിരുന്നതായി സഹോദരൻ കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്ആർ ശ്യാംലാൽ മുമ്പാകെ മൊഴി നൽകി. ജോളിയുടെ അഭിഭാഷകൻ ബിഎ ആളൂരിന്റെ അസൗകര്യം കാരണം എതിർ വിസ്താരം ഈ മാസം 27 ലേക്ക് മാറ്റി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻകെ ഉണ്ണികൃഷ്ണൻ ,അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇ.സുഭാഷ് എന്നിവർ ഹാജരായി. മകനും രണ്ടാം ഭർത്താവായ ഷാജുവും ബന്ധുക്കളും നേരത്തെ ജോളിക്കെതിരെ മൊഴി നൽകിയിരുന്നു. തന്റെ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനകം ജോളി വിവാഹാഭ്യാർത്ഥന നടത്തിയിരുന്നുവെന്നായിരുന്നു ഷാജുവിന്റെ മൊഴി. വിവാഹത്തിന് മുമ്പേ തന്നെ തന്റെ സ്വത്തിലായിരുന്നു ജോളിയുടെ കണ്ണെന്നും ഷാജു മൊഴി നൽകിരുന്നു.

Tags: caseMurderBROTHER
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies