രാമജന്മഭൂമി തീർത്ഥാടകർക്കുള്ള വന്ദേ ഭാരത് അയോദ്ധ്യയിലൂടെ ; ലഖ്‌നൗ-ഗോരഖ്പൂർ വന്ദേ ഭാരത് ട്രെയിൻ റൂട്ടും, ടിക്കറ്റ് വിലയും: അയോദ്ധ്യയിലേക്ക് വെറും 2 മണിക്കൂർ ദൂരം മാത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമജന്മഭൂമി തീർത്ഥാടകർക്കുള്ള വന്ദേ ഭാരത് അയോദ്ധ്യയിലൂടെ ; ലഖ്‌നൗ-ഗോരഖ്പൂർ വന്ദേ ഭാരത് ട്രെയിൻ റൂട്ടും, ടിക്കറ്റ് വിലയും: അയോദ്ധ്യയിലേക്ക് വെറും 2 മണിക്കൂർ ദൂരം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 01:58 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 25 ആയി. 2024-ൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര ഉദ്ഘാടനവും അയോദ്ധ്യ വിമാനത്താവള പദ്ധതിയും പൂർത്തിയാകുന്നതിന് മുന്നോടിയായാണ് എട്ട് കോച്ചുകളുള്ള ഈ ട്രെയിനിന്റെ ആരംഭം.

ഉത്തർപ്രദേശിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളായ രാമജന്മഭൂമിയെയും ഗോരഖ്‌നാഥിനെയും ബന്ധിപ്പിക്കുന്നതാണ് വന്ദേഭാരത് എക്‌സ്പ്രസ്. സെമി-ഹൈ-സ്പീഡ് ട്രെയിനിന് ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിലുള്ള യാത്രാ സമയം നാല് മണിക്കൂറാണ്. ഈ രണ്ട് നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് രണ്ട് മണിക്കൂർ മാത്രം അകലം.

യാത്രാ സമയം: വന്ദേ ഭാരത് എക്‌സ്‌പ്രസ് ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ നാല് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കും. ട്രെയിനിന് അയോദ്ധ്യയിലും ബസ്തിയിലും സ്റ്റോപ്പുണ്ടാകും. ഗോണ്ട റൂട്ടിലൂടെ സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ അയോദ്ധ്യയുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേഭാരത് എക്‌സ്പ്രസ്‌ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തും.

ടിക്കറ്റ് നിരക്ക്: വന്ദേ ഭാരത് എക്സ്പ്രസിന് ചെയർ കാറിൽ 410 സീറ്റുകളും എക്സിക്യൂട്ടീവ് ക്ലാസിൽ 35 സീറ്റുകളും ഉണ്ടായിരിക്കും. ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിലൂടെയുള്ള ചെയർകാറിന്റെ നിരക്ക് 1,005 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് 1,775 രൂപയുമാണ്. ലഖ്‌നൗവിനും അയോധ്യയ്‌ക്കും ഇടയിലുള്ള യാത്രയ്‌ക്ക് എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിന് 1,210 രൂപയും ചെയർ കാർ ടിക്കറ്റിന് 725 രൂപയുമാണ് .

ട്രെയിൻ ഷെഡ്യൂൾ: ട്രെയിൻ ലഖ്‌നൗവിൽ നിന്ന് രാത്രി 7.15-ന് പുറപ്പെട്ട് രാത്രി 9.15-ന് അയോദ്ധ്യയിലെത്തും, രാത്രി 11.25-ന് ഗോരഖ്പൂരിലും എത്തിച്ചേരും. ഗോരഖ്പൂരിൽ നിന്ന് തിരിച്ച് രാവിലെ 6.05 ന് പുറപ്പെട്ട് 8.17 ന് അയോദ്ധ്യയിൽ എത്തും, 10.20 ന് ലഖ്‌നൗവിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും.

Tags: ayodhyaVande Bharat Trainvande bharat
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies