ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം.. ടിഎംസി പ്രവർത്തകർ പരസ്യമായി ബാലറ്റുകൾ കൊള്ളയടിക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ; തദ്ദേശ തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസും തൃണമൂലും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം.. ടിഎംസി പ്രവർത്തകർ പരസ്യമായി ബാലറ്റുകൾ കൊള്ളയടിക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ; തദ്ദേശ തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസും തൃണമൂലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:01 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചതോടെ സംസ്ഥാനത്തിന്ർറെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. പോളിംഗ് തുടങ്ങിയതോടെ കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ എല്ലാ പരിധികളും ലംഘിച്ചെന്നും, മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറും കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.

ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നോർത്ത് 24 പർഗനാസിലെ ബസുദേബ്പൂരിലെ ടിഎംസി സ്ഥാനാർത്ഥി, ഒരു സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥിയെ കൊല്ലുകയും ചെയ്തു. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബൂത്ത് പിടിച്ചെടുക്കലിന്റെയും ഭാഷ മാത്രമേ ടിഎംസിക്ക് അറിയൂ. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയാണെന്നും സുകാന്ത മജുംദാർ ആഞ്ഞടിച്ചു. സംസ്ഥാനത്തെ പല പോളിംഗ് ബൂത്തുകളിൽ നിന്നും ടിഎംസിയുടെ പ്രവർത്തകർ ബാലറ്റുകൾ കൊള്ളയടിച്ചു. ഇതിന്റെ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ടാണ് മജുംദാർ വിമർശിച്ചത്.

എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശിച്ച കോടതിയുടെ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാരും സംസ്ഥാന പോളിംഗ് ബോഡിയും ഗൂഢാലോചന നടത്തുകയാണെന്ന് മജുംദാർ കുറ്റപ്പെടുത്തി. ഒരു വശത്ത്, കേന്ദ്ര സേനയെ വിന്യസിക്കാൻ എസ്‌ഇ‌സി വിമുഖത കാണിക്കുന്നു. മറുവശത്ത്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സിവിൽ വോളന്റിയർമാരെ വിന്യസിക്കുന്നു. ഇതിലൂടെ സംസ്ഥാന സർക്കാരും എസ്‌ഇ‌സിയും കോടതികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമാണ്. ടിഎംസി ഗുണ്ടകൾ ബൂത്ത് പിടിച്ചെടുക്കാൻ എസ്ഇസി നിശബ്ദമായി സൗകര്യമൊരുക്കുകയാണോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: BJPTMCsukanta majumdar
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies