എല്ലാവരും ഇഷ്ടപ്പെടുന്ന, ഫാൻസി നമ്പർ ഫോൺ നമ്പറായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും നമ്മുക്ക് ഇഷ്ടമുള്ള മൊബൈൽഫോൺ നമ്പർ ലഭിക്കാറില്ല. കമ്പനികൾ നൽകുന്ന നമ്പർ ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ് പതിവ്.
അല്ലെങ്കിൽ ഇഷ്ടമുള്ള നമ്പർ ലഭിക്കുന്നതിന് അധികമായി പണം ചെലവഴിക്കേണ്ടി വരും. എന്നാൽ ഇതിനൊരു മാറ്റം കൊണ്ട് വന്നിരിക്കുകയാണ് റിലയൻസ് ജിയോ.’ചോയ്സ് നമ്പർ സ്കീം’ എന്ന പദ്ധതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള നമ്പർ മൊബൈൽ നമ്പറാക്കാവുന്നതാണ്. പദ്ധതി പ്രകാരം ജിയോ നമ്പറിന്റെ അവസാന നാല് മുതൽ ആറ് വരെയുള്ള അക്കങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ വഴി ഇത് ചെയ്യാവുന്നതാണ്.
ഇതിനായി jio.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സെൽഫ് കെയർ വിഭാഗത്തിൽ MyJio ആപ്പും ഉപയോഗിക്കാവുന്നതാണ്. ശേഷം വെബ്സൈറ്റിൽ ചോയ്സ് നമ്പർ വിഭാഗം തുറക്കുക. MyJio ആപ്പിലാണെങ്കിൽ Choice Number തിരയുക. തുടർന്ന് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ പെയ്ഡ് നമ്പറിൽ ആവശ്യമുള്ള അവസാന വാല് മുതൽ ആറ് അക്കങ്ങൾ നൽകുക. നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് പെയ്മെന്റ് വിഭാഗത്തിൽ 499 രൂപ പണമടയ്ക്കുക. പണം അടയ്ക്കുന്നതോടെ നിങ്ങളുടെ പുതിയ ജിയോ നമ്പർ 24 മണിക്കൂറിനുള്ളിൽ ഉപയോഗത്തിൽ വരും.
Comments