മിന്നുമണിയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യന്‍ പെൺപടയ്ക്ക് വമ്പൻ ജയം; ഹർമ്മൻ പ്രീത് കൗറിന് അർദ്ധ സെഞ്ച്വറി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിന്നുമണിയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യന്‍ പെൺപടയ്‌ക്ക് വമ്പൻ ജയം; ഹർമ്മൻ പ്രീത് കൗറിന് അർദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 04:26 pm IST
FacebookTwitterWhatsAppTelegram

ധാക്ക: മലയാളി താരം മിന്നുമണി അരങ്ങേറിയ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. 115 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22 പന്തുകള്‍ ശേഷിക്കേ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. ആദ്യ നാലോവറിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മത്ഥാനയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ ഷെഫാലി വർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഡക്കായ ഷെഫാലിക്ക് പിന്നാലെയെത്തിയ ജമീമയ്‌ക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല. 11 റൺസെടുത്ത താരത്തെയും 38 റൺെസെടുത്ത സ്മൃതിയെയും സുൽത്താന ഖാത്തൂന്‍ പുറത്താക്കുകയായിരുന്നു.തുടർന്നെത്തിയ യഷിക ബാട്ടിയ 11 റൺസുമായി ക്യാപ്റ്റന് പൂർണ പിന്തുണ നൽകി. 50 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ ഇന്ത്യയുടെ വിജയത്തില്‍ നെടുംതൂണയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 114 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മിന്നു മണി മൂന്ന് ഓവറിൽ 21 റൺസിന് ഒരു വിക്കറ്റ് പേരിലാക്കി. ബംഗ്ലാദേശിന്റെ നിർണായകമായ ഓപ്പണിംഗ് സഖ്യമാണ് മിന്നു പൊളിച്ചത്. പൂജ വസ്ത്രകറും ഷെഫാലി വർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായി.

ഓപ്പണിംഗ് വിക്കറ്റിൽ ഷാത്തി റാനിയും ഷമീമ സുൽത്താനയും 27 റൺസ് ചേർത്തെങ്കിലും തന്റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തിൽ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റർ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മിന്നും വരവറിയിക്കുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തിൽ മിന്നുവിനെ സ്ലോഗ്സ്വീപ് കളിക്കാൻ ശ്രമിച്ച സുൽത്താന ഡീപ് സ്‌ക്വയർ ലെഗിൽ ജെമീമ റോഡ്രിഗസിന്റെ സ്ലൈഡിംഗ് ക്യാച്ചിൽ പുറത്താവുകയായിരുന്നു. ഇതിന് ശേഷം റാനിയും ശോഭന മോസ്തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാൽ ഷാത്തി റാനിയെ ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ പൂജ വസ്ത്രകർ ബൗൾഡാക്കി. 26 പന്തിൽ 22 റൺസാണ് ഷാത്തി നേടിയത്.

 

Tags: t20WomensIndiawon
ShareTweetSendShare

More News from this section

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies