സിപിഎം സിവിൽ കോഡിന് എതിരാണ്; ഇഎംഎസ് അനുകൂലിച്ച് പറഞ്ഞിട്ടില്ല; അബദ്ധ ധാരണകൾ പ്രചരിപ്പിക്കുന്നു : ഇ.പി. ജയരാജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം സിവിൽ കോഡിന് എതിരാണ്; ഇഎംഎസ് അനുകൂലിച്ച് പറഞ്ഞിട്ടില്ല; അബദ്ധ ധാരണകൾ പ്രചരിപ്പിക്കുന്നു : ഇ.പി. ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 01:49 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഏകീകൃത സിവിൽ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇഎംഎസിന്റെ ലേഖനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അബദ്ധ ധാരണകളാണ്. 1985-ൽ നിയമസഭയിൽ പ്രതിപക്ഷമായിരുന്നു സിപിഎം. അന്നത്തെ നിയമസഭാ പ്രസംഗത്തിൽ സിപിഎം സിവിൽ കോഡിനായി വാദിച്ചു എന്നത് തെറ്റാണ്. സിപിഎം സിവിൽ കോഡിന് എല്ലായ്‌പ്പോഴും എതിരാണ്. അല്ലെങ്കിൽ തന്നെ പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യമെന്താണെന്നും ഇപി ജയരാജൻ ചോദിച്ചു. അതേസമയം സിവിൽ കോഡ് വിരുദ്ധ സെമിനാറിലേയ്‌ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിന് പിന്നിൽ അവരുടെ മൃദുഹിന്ദുത്വ നിലപാടാണെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നിലപാട് മാറ്റിയാൽ ക്ഷണിക്കാം. പ്രതിപക്ഷ നേതാവും സതീശനും സിപിഎമ്മിനെ തള്ളിപ്പറയുന്നവരാണ്. അവരെ എങ്ങനെ സെമിനാറിലേയ്‌ക്ക് ക്ഷണിയ്‌ക്കുമെന്നും അദ്ദേഹം ചോദിച്ചു.

ലീഗിന്റെ അഞ്ചു വോട്ട് കണ്ടിട്ടല്ല അവരെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻ നിർത്തിയാണ്. പല അവസരങ്ങളിലും ലീഗ് സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട്. അന്നൊന്നും അവർ നിഷേധാത്മക സമീപനം സ്വീകരിച്ചില്ല. മോദിയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് സിപിഎമ്മിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് ഏതെങ്കിലും മണ്ഡലത്തിൽ ജയിക്കാനാകുമോ എന്നും ലീഗ് സഹകരിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വിട്ടുപോയാൽ യുഡിഎഫ് പിന്നെ ഇല്ല. യുഡിഎഫ് ഇനിയും ദുർബലമാകുമെന്നും യുഡിഎഫിൽ തന്നെ തുടരണോ എന്നത് ലീഗ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: e p jayarajan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies