രോഹിത് മികച്ചവൻ, ഇനിയും ബഹുമാനം അർഹിക്കുന്നു, പൂജാര വാഴ്ത്തപ്പെടാതെ പോകുന്നു; പിന്തുണയുമായി ഹർഭജൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് മികച്ചവൻ, ഇനിയും ബഹുമാനം അർഹിക്കുന്നു, പൂജാര വാഴ്‌ത്തപ്പെടാതെ പോകുന്നു; പിന്തുണയുമായി ഹർഭജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് കവചമൊരുക്കി ലോകകപ്പ് ജേതാവ് ഹർഭജൻ സിങ്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനല്ലെന്ന സുനിൽ ഗവാസ്‌കറിന്റെ വിമർശനത്തിന് മറുപടിയുമായാണ് ഹർഭജൻ സിംഗ് എത്തിയത്. രോഹിത് എന്തുകൊണ്ടും ഇതിലേറെ ബഹുമാനങ്ങൾ അർഹിക്കുന്ന ക്രിക്കറ്ററാണെന്നും അദ്ദേഹത്തെ വേട്ടയാടുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഹർഭജൻ സിംഗ് പറയുന്നു. ഒരു പ്രമുഖ വാർത്താമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്കറ്റ് എന്നത് ടീം ഗെയിമാണെന്നും ഒരു വ്യക്തി മാത്രം വിചാരിച്ചതുകൊണ്ട് മാത്രം മത്സരങ്ങൾ വിജയിക്കാനാവില്ലെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

‘രോഹിത്തിന്റെ കീഴിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള എല്ലാ കഴിവുമുണ്ട്. ഈയിടെ കഴിഞ്ഞ മത്സരങ്ങളുടെ ഫലം മാത്രം നോക്കി അദ്ദേഹത്തെ വിലയിരുത്തരുത്. നമ്മൾ അദ്ദേഹത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്’- ഹർഭജൻ വ്യക്തമാക്കി.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ കിരീടം നേടാൻ ടീം ഇന്ത്യക്കായിരുന്നില്ല. ഇതോടെയാണ് ഹിറ്റ്മാനെതിരെ വിമർശനം ശക്തമായത്. മുഴുനീള വെസ്റ്റ് ഇൻഡീസ് പര്യടനമാണ് ഇനി ടീം ഇന്ത്യക്ക് വരാനിരിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് പര്യടനത്തിലുള്ളത്. ഇതിൽ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. 2013 ശേഷം ഇന്ത്യയ്‌ക്ക് ഐസിസി ഇവന്റുകളിൽ വിജയം നേടാൻ സാധിക്കാതെ പോയതിന്റെ വിമർശനവും രോഹിത്തിനെതിരെയാണ് നിലവിൽ പൊട്ടിപ്പുറപ്പെടുന്നത്. എന്തായാലും ഈ സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ പര്യടനം രോഹിത്തിനെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്.

ടെസ്റ്റിൽ മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എന്നാൽ സ്ഥിരതയില്ലാതെ വന്നതോടെ ഇന്ത്യൻ ടീമിൽ താരത്തിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. പുജാര ഇന്ത്യയുടെ വാഴ്‌ത്തപ്പെടാത്ത താരമാണെന്നും ഹർഭജൻ സിങ് പറഞ്ഞു.
‘പുജാരയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ഗംഭീരമായി കളിച്ചിട്ടും ആരും പാടിപ്പുകഴ്‌ത്താത്ത താരമാണ് പുജാര. ഇന്ത്യൻ ടെസ്റ്റ് ടീമിന് കരുത്ത് പകരുന്ന തൂണുകളിൽ ഒന്നാണ് അദ്ദേഹം. മറ്റു കളിക്കാർക്ക് സുരക്ഷിതമായി ബാറ്റ് ചെയ്യാൻ വേണ്ടി കൂടിയാണ് പുജാര പ്രതിരോധത്തിലൂന്നി ക്രീസിൽ നിലയുറപ്പിച്ച് കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വളരെ വലുതാണ്,’ ഹർഭജൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാര കസറുമെന്ന് പ്രതീക്ഷിച്ചു. ദൗർഭാഗ്യവശാൽ മികവുകാട്ടാനായില്ല. ഇതാണ് പുജാരയെ ടീമിൽ നിന്ന് തഴയാനുള്ള കാരണമായത്. പുജാര മാത്രമല്ല ഫൈനലിൽ നിരാശപ്പെടുത്തിയതെന്നും അവർക്കൊന്നും സീറ്റ് നഷ്ടമായിട്ടില്ലെന്നും ഹർഭജൻ വ്യക്തമാക്കി. പുജാരയെപ്പോലൊരു ക്ലാസിക് താരത്തെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെത്തന്നെ പുജാരയുടെ അഭാവം ടീമിൽ പ്രകടമാകും.

Tags: cricketPOOJARArohit sharmaSunil GavaskarIndia
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies