ജി.എസ്.ടി കുറഞ്ഞു! പക്ഷേ സിനിമ തിയറ്ററിലെ ഭക്ഷണ നിരക്ക് കുറഞ്ഞേക്കില്ല; തീരുമാനം എടുക്കേണ്ടത് തിയറ്റർ ഉടമകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജി.എസ്.ടി കുറഞ്ഞു! പക്ഷേ സിനിമ തിയറ്ററിലെ ഭക്ഷണ നിരക്ക് കുറഞ്ഞേക്കില്ല; തീരുമാനം എടുക്കേണ്ടത് തിയറ്റർ ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 03:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; കുടുംബത്തോടൊപ്പം ഒരു സിനിമയ്‌ക്ക് പോയാൽ ഒരു ശരാശരിക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ടിക്കറ്റിനൊപ്പം തിയറ്ററിലെ ഭക്ഷണം വാങ്ങിയാൽ കൈപൊള്ളുമെന്ന കാര്യം ഉറപ്പ്. നിലവിൽ സിനിമ തിയറ്ററിലെ ഭക്ഷണത്തിൽ ഈടാക്കിയിരുന്ന 18ശതമാനം ജി.എസ്.ടി 5 ശതമാനമായി കുറയുമെങ്കിലും ഇത് ഭക്ഷണ വിലയിൽ ഈ അടുത്ത കാലത്തൊന്നും മാറ്റമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

മൾട്ടിപ്ലക്‌സുകളിലടക്കം ഉടമ നിശ്ചയിക്കുന്ന വിലയിലാകും ഭക്ഷണ ഉത്പ്പന്നങ്ങൾക്ക് വിൽക്കുക. ഇതിനായി പുറം കരാർ നൽകിയാണ് മിക്കയിടത്തും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. മൾട്ടിപ്ലക്‌സുകൾ അല്ലാത്ത തിയറ്ററുകളിലും ഇത്തരത്തിൽ ഔട്ട്‌ലെറ്റുകൾ കരാർ നൽകിയാണ് പ്രവർത്തിക്കുന്നത്. മുൻകൂർ പണം വാങ്ങി പ്രവർത്തിക്കുന്ന ഇവിടെ ഭക്ഷണ വില കുറയ്‌ക്കുന്ന കാര്യം ഉടമകളുമായുള്ള ചർച്ചകൾക്ക് ശേഷമാകും തീരുമാനിക്കുക.

തിയറ്ററിലെ ഭക്ഷണ നിരക്കിന്റെ കാര്യത്തിൽ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു. തിയറ്ററുകളിൽ സിനിമ കാണാൻ എത്തുന്നവർക്ക് സ്വന്തം ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയായിരുന്നു ഇത്. പിന്നാലെ ചില സുപ്രധാന വിലയിരുത്തലുകളും നടത്തിയിരുന്നു.

‘സിനിമാ ഹാൾ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാൽപ്പര്യത്തിനും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാൻ ഉടമയ്‌ക്ക് അർഹതയുണ്ട്. നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്‌ക്ക് അർഹതയുണ്ട്. ഭക്ഷണവും പാനീയങ്ങളും വിൽക്കാൻ തിയറ്റർ നടത്തുന്നവർക്കുള്ളതുപോലെ, സിനിമ കാണുന്നയാൾക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.’സിനിമാ തിയേറ്ററുകളിൽ സൗജന്യമായി വെള്ളം നൽകാമെന്ന് ഒരു ഇളവ് നൽകാം. പക്ഷേ തീയറ്ററുകാർ നാരങ്ങവെള്ളം 20 രൂപയ്‌ക്ക് വിൽക്കുന്നു എന്ന് കരുതി. സിനിമ കാണാൻ വരുന്നയാൾ പുറത്ത് നിന്നും നാരങ്ങ വാങ്ങി ഫ്‌ലാസ്‌കിൽ പിഴിഞ്ഞ് ഉണ്ടാക്കാം എന്ന് പറയാൻ പറ്റില്ല’

‘സിനിമാ ഹാളിനുള്ളിൽ ആരെങ്കിലും ജിലേബി കൊണ്ടുവന്നാൽ തീയേറ്റർ മാനേജ്മെന്റിന് അവരെ തടയാം. കാരണം ഈ പ്രേക്ഷകൻ ജിലേബി തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ സീറ്റിൽ തുടച്ചാൽ പിന്നെ അതിന്റെ കറ വൃത്തിയാക്കാൻ ആര് പണം നൽകും? പോപ്കോൺ വാങ്ങാൻ ആരും പ്രേക്ഷകനെ നിർബന്ധിക്കുന്നില്ല,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

 

 

Tags: foodGSTTheatrerate
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies