നീണ്ട ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ താരമാണ് മഞ്ജുവാര്യർ. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. മഞ്ജുവിന്റെ പുതിയ പോസ്റ്റുകൾ കാണാനും അഭിപ്രായം പങ്കിടാനും ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചാക്കോച്ചന്റെയും രമേഷ് പിഷാരടിയോടുമൊപ്പം ലാവെൻഡർ തോട്ടത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളോടൊപ്പം ചാക്കോച്ചന്റെ കുടുംബവും നിർമ്മാതാവ് ബിനീഷ് ചന്ദ്രയുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് അഭിപ്രായങ്ങൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണം’എന്ന ചിത്രമാണ് അവസാനമായി മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരും സൗബിൻ സാഹിറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
















