ഫ്‌ളിന്റോഫിന്റെ ഹുങ്ക് താഴ്ത്തിയ ദാദയുടെ വമ്പ്.... ലോർഡ്‌സിലെ വിശ്വവിജയത്തിനും ഗാംഗുലിയുടെ ഐതിഹാസിക സെലിബ്രേഷനും 21 വയസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്‌ളിന്റോഫിന്റെ ഹുങ്ക് താഴ്‌ത്തിയ ദാദയുടെ വമ്പ്…. ലോർഡ്‌സിലെ വിശ്വവിജയത്തിനും ഗാംഗുലിയുടെ ഐതിഹാസിക സെലിബ്രേഷനും 21 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയിൽ വന്ന് ഇന്ത്യയെ കളിയാക്കി.. ജേഴ്‌സിയൂരി ആഹ്‌ളാദിച്ച ഫ്‌ളിന്റോഫിന്റെ ചിത്രം ഒരു ഇന്ത്യക്കാരനും മറക്കില്ല….ഇന്ത്യൻ ആരാധകരുടെ നെഞ്ച് തകർത്ത ആ ആഹ്‌ളാദ തിമിർപ്പിന് ദാദയും പിള്ളേരും അതേവർഷം ക്രിക്കറ്റിന്റെ മെക്കയിൽ പോയാണ് പകരം വീട്ടിയത്. ഒരു ജൂലായ് 13ന് ലോർഡ്‌സിന്റെ ബാൽക്കണിയിൽ ജേഴ്‌സി ഊരി ചുഴറ്റിക്കറക്കിയ ദാദയുടെ ആ ഐതിഹാസിക സെലിബ്രേഷൻ ഇന്ത്യയൊന്നാകെ ഏറ്റെടുത്തു. അതിനൊപ്പം ഇംഗ്ലണ്ട് താരങ്ങളുടെ വമ്പുമാണ് ദാദയും പിള്ളേരും ഇല്ലാതാക്കിയത്.

ആ സുവർണ നിമിഷത്തിലേക്ക് ഒരു തിരിച്ചുപോക്ക്

ജൂലായ് 13 2002, വേദി ലോർഡ്‌സ്. നാറ്റ് വെസ്റ്റ് സീരിസ് ഫൈനൽ. ഇന്ത്യയ്‌ക്ക് ജയിക്കാൻ നാലു ബോളിൽ രണ്ടുറൺസ് ശേഷിക്കുന്നത് രണ്ടുവിക്കറ്റ്. എങ്ങും ആശങ്ക നിറഞ്ഞ നിമിഷങ്ങൾ. എന്നാൽ മണിക്കൂറുകൾക്ക് മുൻപ് ആരും ചിന്തിച്ചിരുന്നില്ല ഇന്ത്യ ഇത്രയും ദൂരമെത്തുമെന്ന്.

സൗരവ് ഗാംഗുലിയുടെ ടീമിന് കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ട് നൽകിയത് അക്കാലത്തെ മികച്ച സ്‌കോറുകളിൽ ഒന്നായിരുന്നു. ഇന്ത്യയ്‌ക്ക് വിജയലക്ഷ്യം 326 റൺസ്. എന്നാൽ മറുപടി ബാറ്റിംഗിൽ സൗരവ് ഗാംഗുലിയും വിരേന്ദ്ര സെവാഗും തുടക്കത്തിലെ അക്രമണം അഴിച്ചുവിട്ടു. ആദ്യവിക്കറ്റിൽ 106 റൺസ് സഖ്യം കൂട്ടിച്ചേർത്തു. ഗ്രൗണ്ടിന്റെ നാലുപാടിലൂടെയും റണ്ണൊഴുകി. എന്നാൽ പൊടുന്നനെ 106/0 എന്ന നിലയിൽ നിന്ന് 146/5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. തോൽവി മണത്ത നിമിഷങ്ങൾ.

സച്ചിനും ദ്രാവിഡും ഉത്തരവാദിത്തം ഏറ്റെടുക്കാതെ പെട്ടെന്ന് കൂടാരം കയറിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത രണ്ടു യുവതാരങ്ങൾ ഇന്ത്യയ്‌ക്കായി കടിഞ്ഞാൺ പിടിച്ചു. പുതുമുഖ താരങ്ങളായ യുവരാജും കൈഫും സമ്മർദ്ദം മനോഹരമായി അതിജീവിച്ചു. യുവ സഖ്യം ആറാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ട്‌ക്കെട്ടുണ്ടാക്കി. ഇന്ത്യയ്‌ക്ക് വിശ്വാസമായി. യുവരാജ് 69 റൺസിൽ വീണെങ്കിലും കൈഫ് ഇന്നിംഗ്‌സ് മുന്നോട്ട് ചലിപ്പിച്ചു.

ഹർഭജൻ സിംഗിനൊപ്പം 47 റൺസ് ചേർക്കുമ്പോഴേക്കും വിജയം എത്തിപ്പിടിക്കാവുന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഹർഭജനെ ഫ്‌ളിറ്റോഫ് വീഴ്‌ത്തി. പിന്നാലെയെത്തിയ കുംബ്ലയും സംപൂജ്യനാക്കി കൂടാരം കയറ്റിയതോടെ ഇന്ത്യയൊന്ന് വിറച്ചു. എങ്കിലും സഹീറും കൈഫും മുട്ടുമടക്കാൻ തയ്യാറായിരുന്നില്ല. അവസാന ഓവറിൽ നാലാം ബോളിൽ ഫ്‌ളിൻോഫിന്റെ ഫുൾട്ടോസ് ഇന്നർ സർക്കിളിൽ മുട്ടിയിട്ട് സഹീർ സിംഗിളിനോടി. സ്‌ട്രൈംക്കിംഗ് എൻഡിൽ കൈഫ് എത്തും മുൻപേ വിക്കറ്റുകളിൽ തൊട്ടിയിരുമി പന്ത് കടന്നുപോയി.

https://www.youtube.com/watch?v=d5LIyNlq2KY&t=1037s

വിക്കറ്റ് കാക്കാൻ ഡൈവ് ചെയത് കൈഫ് വീണ്ടും എണീറ്റോടിയതോടെ ഇന്ത്യ വിജയം തൊടുകയായിരുന്നു. അതുവരെ ശ്വാസമടക്കിയിരുന്ന ആരാധകർ പൊട്ടിത്തെറിച്ചു. അതിന് ആക്കംകൂട്ടി ഇന്ത്യയുടെ ഒരേഒരു രാജകുമാരൻ ലോർഡിസിന്റെ ബാൽക്കണിയിൽ നിന്ന് ശൗര്യത്തിൽ ജേഴ്‌സി ഊരി വായുവിൽ ചുഴറ്റി… ഇന്ത്യക്ക് കിരീടവും ഇംഗ്ലണ്ടിനും ഫ്‌ളിന്റോഫിനുമുള്ള മറുപടിയുമായിരുന്നു.വെറുതെ ഇന്ത്യയെ ചൊറിയരുത് എന്ന മറുപടി…

Tags: gangulyenglandCelebration
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies