പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കട്ജു; പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജി വെയ്ക്കണം, ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ച് കട്ജു; പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജി വെയ്‌ക്കണം, ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 12:52 pm IST
FacebookTwitterWhatsAppTelegram

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സീറ്റ് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന് ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ സർക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സർക്കാരും നേരിട്ട് ഉത്തരവാദികളാണ്. സർക്കാരിന്റെ ഭാഗമായവർ എല്ലാവരും ഒരുപാട് സംസാരിക്കുന്നവരാണ്. പക്ഷേ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം മലപ്പുറം സന്ദർശിച്ചപ്പോൾ പത്താം ക്ലാസിൽ 90 ശതമാനം മാർക്ക് ലഭിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി സീറ്റ് ലഭിക്കാത്ത നിരവധി കുട്ടികൾ ഉണ്ടെന്ന് മനസിലായി. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. ഭാവിയിൽ ഡോക്ടറും എഞ്ചിനീയറുമെല്ലാം ആവണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം.

ഈ ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുന്നതിനെ വലിയ കുറ്റമായാണ് ഞാൻ കാണുന്നത്. പ്രശ്ന പരിഹാരത്തിനായി സർക്കാരിലെ വിവിധ നേതാക്കളെയും എംഎൽഎമാരെയും ബന്ധപ്പെട്ടിരുന്നു. പരാതികളെല്ലാം ബധിര കർണങ്ങളിലാണ് പതിച്ചത്. കേരള നിയമസഭാ സ്പീക്കർ ഷംസീറിനോടും മറ്റൊരു മുസ്ലിം ലീഗ് എംഎൽഎയോടും ഞാൻ ഈ പ്രശ്നം സൂചിപ്പിച്ചു. സീറ്റ് പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കിൽ ഓഫീസ് വിടുക. ഈ കത്തിന് ശരിയായ പ്രതികരണം ഉടൻ ലഭിച്ചില്ലെങ്കിൽ സർക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കും- ജസ്റ്റിസ് കഡ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.“

സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്ത വേദിയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കട്ജു സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്നും സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും കട്ജു തുറന്നടിച്ചിരുന്നു. പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറുമെല്ലാം കരുതിയാൽ ഈ പ്രശ്നം പരിഹരിക്കാനാവും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും കട്ജു പറഞ്ഞിരുന്നു.

 

Tags: Pinarayi VijayanCMPlus One Seat
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies