കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 5 പോപ്പുലർ ഫ്രണ്ട് ഭീകരരെ വിട്ടയച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിലേക്ക്; 3 പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 5 പോപ്പുലർ ഫ്രണ്ട് ഭീകരരെ വിട്ടയച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിലേക്ക്; 3 പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 06:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അഞ്ച് പ്രതികളെ വിട്ടയച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിലേക്ക്. മൂന്ന് വർഷം വീതം തടവ് ലഭിച്ച മൂന്ന് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും എൻഐഎ ആവശ്യപ്പെടുന്നു. കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണിത്.

കേസിലെ പ്രതികളായ ഷഫീഖ്, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി സുബൈർ, മൻസൂർ എന്നിവരെയായിരുന്നു കോടതി വെറുതെ വിട്ടത്. കേസിൽ ഇവരുടെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾക്കൊപ്പം കൃത്യത്തിൽ തുല്യ പങ്കാളിത്തമുള്ളവരാണ് വിട്ടയക്കപ്പെട്ടവരെന്നും, പരമാവധി ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ വാദം. ഇതിനൊപ്പം മൂന്ന് വർഷം മാത്രം തടവ് ശിക്ഷ ലഭിച്ച 9, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻകുഞ്ഞ്, അയൂബ് എന്നിവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം ഘട്ട വിചാരണയിൽ ഏതാനും പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

മുഖ്യപ്രതികളായ സജിൽ, നാസർ, നജീബ് എന്നിവർക്ക് ഇന്നലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ തെളിയിക്കാൻ എൻഐഎയ്‌ക്ക് കഴിഞ്ഞു. ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി സിന്ധു രവിശങ്കർ, അർജ്ജുൻ തമ്പലപ്പാട്ട, ശ്രീനാഥ് എന്നിവരായിരുന്നു ഹാജരായത്. മതാധിഷ്ഠിത നിയമ വ്യവസ്ഥിതിക്കാണ് പ്രതികൾ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

 

Tags: High CourtNIAPROF.TJ JOSEPH
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies