തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ വിതരണത്തിൽ പരാജയം, പ്രതിരോധ മരുന്നിൽ ഗുണമേന്മ ഇല്ലന്നും പരാതി; നോക്കുകുത്തിയായി മൃഗസംരക്ഷണ വകുപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ വിതരണത്തിൽ പരാജയം, പ്രതിരോധ മരുന്നിൽ ഗുണമേന്മ ഇല്ലന്നും പരാതി; നോക്കുകുത്തിയായി മൃഗസംരക്ഷണ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 08:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ വിതരണത്തിൽ പരാജയപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. നായകൾക്ക് നൽകുന്ന പ്രതിരോധ മരുന്നിൽ ഗുണമേന്മ ഇല്ലന്ന വലിയ ആക്ഷേപവും ഉയരുന്നുണ്ട്. തെരുവുനായ വാക്‌സിനേഷനിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ് നായകളുടെ ആക്രമണങ്ങൾ.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പരാജയപ്പെട്ടതോടെ തെരുവുനായകൾക്കുള്ള വാക്‌സിനേഷൻ ഫയലുകളിൽ മാത്രം ഒതുങ്ങി. തദ്ദേശ മൃഗസംരക്ഷണ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും വാക്‌സിനേഷൻ മുടങ്ങുന്നതിനുള്ള പ്രധാന കാരണമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ പക്കൽ ആവശ്യമായ വാക്‌സിനുകളില്ല എന്നതും വലിയ വിമർശനങ്ങൾക്ക് വഴി വെയ്‌ക്കുകയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പതിനായിരത്തിലധികം വാക്‌സിനുകൾ പുറത്ത് നിന്ന് വാങ്ങാനായി പദ്ധതി ഉണ്ടായിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല. ഇതോടെ വാക്‌സിനേഷൻ പദ്ധതി പൂർണമായും പരാജയപ്പെട്ടു. വാക്‌സിന്റെ ലഭ്യതക്കുറവിനെ കുറിച്ച് തദ്ദേശ വകുപ്പ് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഫണ്ടില്ലായെന്ന കാരണത്താൽ ഒഴിഞ്ഞുമാറുകയായിരുന്നു. തദ്ദേശ വകുപ്പും പേവിഷബാധ ഉന്മൂലന യജ്ഞത്തിൽ നിന്നും പിന്മാറി.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് മൃഗസംരക്ഷണ വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ചേർന്ന് തെരുവ് നായകളെ ഇല്ലാതാക്കാനുള്ള സമ്പൂർണ്ണ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി മേഖലകളായി തിരിച്ചു വാക്‌സിനേഷൻ സെന്റർ ഉൾപ്പെടെ ആരംഭിച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. പേവിഷബാധയേറ്റ് മരണങ്ങൾ സ്ഥിരീകരിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് വകുപ്പുകൾ. സംസ്ഥാനത്ത് ദിനംപ്രതി പേവിഷബാധകളുടെ എണ്ണം വർദ്ധിച്ച് വരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags: Stray dogvaccination
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies