വൈദ്യുതി ബിൽ കണ്ട് 'ഷോക്കടിച്ചു', പത്തിരട്ടിയിലധികം തുകയിട്ട് കെഎസ്ഇബി; പരാതിയുമായി ഉപഭോക്താക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിച്ചു’, പത്തിരട്ടിയിലധികം തുകയിട്ട് കെഎസ്ഇബി; പരാതിയുമായി ഉപഭോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 09:08 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: വൈദ്യുതി ബിൽ വരുമ്പോൾ തൊട്ടടുത്ത് ഓക്‌സിജൻ മാസ്‌ക് ഉളളത് നല്ലതായിരിക്കും. ബില്ലിലെ തുക കണ്ട് നിങ്ങളുടെ ബോധം പോവുകയാണെങ്കിൽ അത് നിങ്ങളെ സഹായിച്ചേയ്‌ക്കാം.. കണ്ടാൽ ഞെട്ടുന്ന വൈദ്യുതി ബിൽ ലഭിച്ചത് തൊടുപുഴയിലെ ഉപഭോക്താക്കൾക്കാണ്. പത്തിരട്ടിയിലധികം വൈദ്യുതി ബില്ലാണ് പ്രദേശത്തുള്ളവർക്ക് കെഎസ്ഇബി ഇട്ടിരിക്കുന്നതെന്നാണ് വിവരം. പരാതിയുമായി മുന്നൂറിലധികം ഉപഭോക്താക്കളാണ് കെഎസ്ഇബിയെ ഇതിനോടകം സമീപിച്ചത്.

ശരാശരി 2,000-2,500 രൂപ ബില്ല് അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾ പുതിയ ബിൽ വന്നപ്പോൾ അമ്പരന്നു. 30,000 മുതൽ 60,000 രൂപ വരെയാണ് പലർക്കും ബിൽ തുക ലഭിച്ചത്. തൊടുപുഴ ടൗണിൽ താമസിക്കുന്ന മണർകാട്ട് സണ്ണി സെബാസ്റ്റ്യൻ നേരത്തെ വൈദ്യുതി ചാർജിനത്തിൽ അടച്ചിരുന്നത് 2,200 രൂപയായിരുന്നു. എന്നാൽ പുതിയ മീറ്റർ റീഡിംഗ് കഴിഞ്ഞപ്പോൾ ബിൽ 60,611 ആയി വർധിച്ചു. 53,550 രൂപ എനർജി ചാർജും 5,355 രൂപ നികുതിയും ഉൾപ്പെടെയാണ് 60,611 രൂപ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അധികമായുള്ള ബിൽ ലഭിച്ചതോടെ നഗരസഭ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെഎസ്ഇബിക്ക് മുന്നിൽ സമരവുമായെത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടതായും താത്കാലികമായി പഴയ ബിൽ അനുസരിച്ചുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതിയെന്നും കെഎസ്ഇബി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.

വൈദ്യുതി ബിൽ കൂടിയതുമായ ബന്ധപ്പെട്ട് ഇതിനോടകം മുന്നൂറിലധികം പരാതികൾ ലഭിച്ചെന്നാണ് കെഎസ്ഇബി പറയുന്നത്. അതേസമയം കാരണമെന്തെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.

Tags: KSEBIdukkielectricity bill
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies