പാരീസ്: ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികമാണ് ഈ വർഷം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കുക.
ഇന്ത്യയും ഫ്രാൻസും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും 25 വർഷത്തെ തന്ത്രപരമായ ബന്ധം ആഘോഷിക്കുകയാണ്. ഇത് കാലക്രമേണ കൂടുതൽ ശക്തമാകുമെന്ന് മാക്രോൺ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ട്രൈ-സർവീസസ് സംഘം പ്രധാനമന്ത്രിയോടൊപ്പം ബാസ്റ്റിൽ ഡേ പരേഡിന്റെ ഭാഗമാകും.
ബാസ്റ്റിൽ ഡേ പരേഡിൽ വിവിധ മാർച്ചിംഗ് സംഘങ്ങളിലായി ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ 6,300 സൈനികർ പങ്കെടുക്കും. സൈനിക സംഘത്തിന്റെ ഭാഗമായി മൂന്ന് ഇന്ത്യൻ വ്യോമസേന റാഫൽ യുദ്ധവിമാനങ്ങളും പരേഡിലുണ്ടാകും.
Comments