യുഎഇയിൽ ഭാരതത്തിന്റെ പ്രധാനസേവകനെ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎഇയിൽ ഭാരതത്തിന്റെ പ്രധാനസേവകനെ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുമ്പോൾ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും. നരേന്ദ്രമോദി തറക്കല്ലിട്ട അബുദാബിയിലുയരുന്ന മദ്ധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി 8 ഓടെയാണ് ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കുക

യുഎഇയിലെ ഹിന്ദുമത വിശ്വാസികളുടെ സ്വപ്‌നസാഫല്യത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വിശ്വാസികൾ ഏറെ കാലമായി കാത്തിരുന്ന ക്ഷേത്രത്തിന് അബുദാബി ഭരണാധികാരികൾ സൗജന്യമായി സ്ഥലം അനുവദിക്കുന്നത് നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനവേളയിയിലാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.

അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് പൂർണ്ണമായും ശിലകൾകൊണ്ട് നിർമ്മിക്കുന്ന ഈ ക്ഷേത്രം അത്ഭുത നിർമ്മിതിയാണ്. ഇന്ത്യയിലെ പുരാതന ക്ഷേത്ര നിർമ്മിതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമയബന്ധിതമായി പുരോഗമിക്കുകയാണ് ക്ഷേത്ര നിർമാണം. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ’എന്ന പ്രസ്ഥാനമാണ് ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.

യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ ശിൽപ്പികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്‌കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കും. സന്ദർശന കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാകും .

അതേസമയം രണ്ട് ദിവസത്തെ ഫ്രഞ്ച് സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോട് കൂടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പുറപ്പെട്ടത്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, ഭക്ഷ്യസുരക്ഷ, ശാസ്ത്ര- സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും പങ്കാളികളാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Tags: Narendra ModiUAEAbu Dhabi
ShareTweetSendShare

More News from this section

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

ശശി തരൂർ തിരുവനന്തപുരത്തെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ സുരക്ഷിതമായി പുറത്തിറക്കി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies