വാളയാർ ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളയാർ ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്‌സൈസ് സംഘം വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്. കൊയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യവെയാണ് ബിജീഷ് പിടിയിലാകുന്നത്. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമെന്നാണ് പ്രാഥമിക നിഗമനം.

സംശയാസ്പദമായി കണ്ടതിനെ തുടർന്ന് എക്‌സൈസ് സംഘം ബിജീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ജോലി ആവശ്യത്തിനായി കൊയമ്പത്തൂരിൽ പോയിട്ട് വരികയാണെന്നാണ് ബിജീഷ് എക്‌സൈസിനോട് പറഞ്ഞത്. ബാഗിലെ വസ്ത്രം പുറത്തെടുക്കാൻ പറഞ്ഞപ്പോൾ ഇയാൾ വിസമ്മതിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് 40,71,500 രൂപ കണ്ടെത്തിയത്. ബാഗിൽ നിന്ന് പണം കണ്ടെത്തിയതോടെ കച്ചവട ആവശ്യത്തിന് കരുതിയ പണമെന്ന് ബിജീഷ് മാറ്റി പറഞ്ഞെങ്കിലും രേഖകൾ ഒന്നും ഹാജരാക്കാനായില്ല. കമ്മീഷന് വേണ്ടി പണം സുരക്ഷിതമായി വ്യാപാരികൾക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക നിഗമനം.

എക്‌സൈസ് പ്രതിയെയും പിടികൂടിയ പണവും വാളയാർ പോലീസിന് കൈമാറി. ഫോൺ രേഖകൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പോലീസ് ശ്രമം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് യാതൊരു വിവരവും നൽകാത്തതിനാൽ പണം കൊണ്ടു വരുന്നതിൽ മുൻപരിചയവും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും രേഖകളില്ലാത്ത പണവുമായി മഹാരാഷ്‌ട്ര സ്വദേശി വാളയാറിൽ എക്‌സൈസിന്റെ പിടിയിലായിരുന്നു.

Tags: palakkaduVALAYAR CHECKPOSTarrested
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies