അമർനാഥ് പുണ്യം തേടി സായ് പല്ലവി; "ജീവിതമേയൊരു തീർത്ഥാടന യാത്രയെന്ന് ഞാൻ തിരിച്ചറിയുന്നു"; അമർനാഥ് യാത്ര നൽകിയ അനുഭവങ്ങൾ പങ്കുവച്ച് നടി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് പുണ്യം തേടി സായ് പല്ലവി; “ജീവിതമേയൊരു തീർത്ഥാടന യാത്രയെന്ന് ഞാൻ തിരിച്ചറിയുന്നു”; അമർനാഥ് യാത്ര നൽകിയ അനുഭവങ്ങൾ പങ്കുവച്ച് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 09:28 am IST
Facebook
Twitter
WhatsAppTelegram

വ്യക്തിജീവിത്തെ വളരെ സ്വകാര്യമായി തന്നെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന അപൂർവ്വം സെലിബ്രിറ്റികളിലൊരാളാണ് നടി സായ് പല്ലവി. വിനോദ യാത്രകളെക്കുറിച്ച് പൊതുവെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കിടുന്ന പതിവും സായ് പല്ലവിക്കില്ല. പക്ഷെ ഒടുവിലായി താരം നടത്തിയ യാത്രയുടെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്‌ക്കാതിരിക്കാൻ സായ് പല്ലവിക്ക് കഴിഞ്ഞില്ല. കാരണം അത് അമർനാഥ് യാത്രയുടെ വിശേഷങ്ങളും യാത്രയിൽ നിന്നും അവർക്ക് ലഭിച്ച മറക്കാൻ കഴിയാത്ത അനുഭവങ്ങളുമായിരുന്നു..

 

View this post on Instagram

 

A post shared by Sai Pallavi (@saipallavi.senthamarai)

“>

“അമർനാഥ് യാത്ര..
വ്യക്തിപരമായ ചിന്തകൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. പക്ഷെ, ഈ തീർത്ഥാടന യാത്രയെക്കുറിച്ച് എനിക്ക് എഴുതാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ കുറേ നാളുകളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അറുപതിലേക്കെത്തിയ മാതാപിതാക്കളെയും ചേർത്തുപിടിച്ച് അവിടെയെത്തിയത് ഒരു മാനസിക പരീക്ഷണം കൂടിയായിരുന്നു. മഞ്ഞിന് നടുവിലൂടെ, ദുർഘടമായ പാതയിലൂടെ, ഏറെ പ്രയാസപ്പെട്ട് അവർ നടന്നുനീങ്ങുന്നതും, നെഞ്ചിൽ കൈവച്ചുകൊണ്ട് അവർ ശ്വാസമെടുക്കുന്നതുമെല്ലാം സർവ്വശക്തനായ ഈശ്വരനോട് ഒരു ചോദ്യം ചോദിക്കാൻ എന്നെ പ്രചോദിപ്പിച്ചു. ദൈവം എന്തുകൊണ്ടാണിത്രയലകലെയാകുന്നത്.. ?

എന്നാൽ ദർശനം ലഭിച്ചതിന് ശേഷം ആ ചോദ്യത്തിനുള്ള ഉത്തരമെനിക്ക് ലഭിച്ചു. മലയിറങ്ങി വരുമ്പോൾ ഏറെ ഹൃദയം നിറയ്‌ക്കുന്ന ഒരു കാഴ്ച ഞാൻ കാണാനിടയായി. തീർത്ഥാടന യാത്ര പൂർണമാക്കാൻ കഴിയാതെ അത്യധികം ക്ഷീണിതരായി ചില യാത്രികർ വഴിയിൽ ഇരിക്കുകയാണ്. മുന്നോട്ട് ചലിക്കാൻ ഇനിയും വയ്യെന്ന അവസ്ഥയിൽ അവർ ”ഓം നമഃശിവായ” എന്ന് ഉറക്കെ ജപിച്ചു. ഇതിന് ശേഷം അവർ യാത്ര തുടർന്നു. വളരെ അതിശയകരമായ ഒരനുഭവമായിരുന്നു അത്.

എന്നെപ്പോലെ ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക്, ഈ അമർനാഥ് യാത്ര ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാക്കിയ ശ്രീ അമർനാഥ് ജി പ്രതിഷ്ഠാ ബോർഡ് അംഗങ്ങൾക്ക് വളരെ നന്ദിയുണ്ട്. എന്നും എപ്പോഴും ഏത് സാഹചര്യത്തിലും കർമ്മനിരതരായി സേവനമനുഷ്ഠിക്കുന്ന ആർമി/സിആർപിഎഫ്/പോലീസ് ഉദ്യോഗസ്ഥർക്കും ഹൃദയത്തിൽ നിന്നും നന്ദി.

നിസ്വാർത്ഥമായ നിരവധി പേരുടെ സേവനം തുടരുന്നതിനാൽ ഈയിടം വളരെ ശക്തമായ ഒന്നാണ്. നമ്മുടെ സമ്പാദ്യമോ, ആകാരഭംഗിയോ, മറ്റ് കഴിവുകളോ ഒന്നും തന്നെ ഇവിടെ പ്രസക്തമല്ല. ഈ യാത്രയ്‌ക്കാവശ്യം ആരോഗ്യമുള്ള ഒരു ശരീരവും തളരാത്ത മനസുമാണ്. ഒപ്പം മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവവും. അതാണ് ഈ യാത്രയെ സമ്പന്നമാക്കുന്നത്. എന്റെ ഇച്ഛാശക്തിയെയും ശരീരത്തെയും അളക്കുന്നതായിരുന്നു ഈ യാത്ര. ജീവിതമേയൊരു തീർത്ഥാടന യാത്രയാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. പരസ്പരം താങ്ങായും തണലായും നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ യാത്രയ്‌ക്ക് യാതൊരു അർത്ഥവുമില്ല. – സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

Tags: Amarnath Yatra
Share
Tweet
SendShare

More News from this section

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

Latest News

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies