ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്തെ അടിപ്പാത നിർമ്മാണം അവസാനിപ്പിച്ചെന്നും പകരം നാലുവരിപ്പാത വരുമെന്നും കാണിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫ്ളെക്സ് ബോർഡ്. രൂക്ഷമായ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ അത് ഉപേക്ഷിച്ചെന്നും പദ്ധതി നാലുവരിപ്പാതയാക്കി മാറ്റിയെന്നും നേമം ഏരിയ കമ്മിറ്റി സ്ഥാപിച്ച ഫ്ളെക്സ് ബോർഡിൽ പറയുന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അടിപ്പാത പണിയുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് നൽകുന്ന പ്രതികരണം. ബാലരാമപുരത്തെ അടിപ്പാത നിർമ്മാണത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും ഉടൻ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്ന് കിഫ്ബിയും പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അടിപ്പാത നിർമ്മാണം ഉപേക്ഷിച്ച് നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കേരള സർക്കാർ തീരുമാനിച്ചെന്ന് കാണിച്ച് ബാലരാമപുരത്ത് സിപിഎം നേമം ഏരിയാ കമ്മിറ്റി കൂറ്റൻ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. കരമന-കളിയിക്കാവിള- ബാലരാമപുരം ഭാഗങ്ങളിലാണ് ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പദ്ധതിക്കെതിരെ ഭരിക്കുന്ന പാർട്ടി തന്നെ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ അടിപ്പാത അട്ടിമറിക്കാൻ നടത്തുന്ന രാഷ്‌ട്രീയനീക്കമാണെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. അടിപ്പാത നിർമ്മാണത്തിന് 113 കോടി രൂപ നൽകിയെന്ന് കാട്ടി ഫ്ളെക്സ് ബോർഡുകൾ ഉയർന്നിട്ട് അധിക നാളായിട്ടില്ല. എന്നാൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാരിന് ഇതിൽ മെല്ലപ്പോക്ക് നയമാണ്. അതിനിടയിലാണ് പദ്ധതി ഉപേക്ഷിച്ചെന്നുളള പ്രചാരണം.

ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് അടിപ്പാത നിർമ്മാണം മാറ്റി നാലുവരിപ്പാതയാക്കിയത് എന്നാണ് ഫ്ളെക്സ് ബോർഡിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ ഫ്ളെക്സ് ബോർഡാണ് നേമം ഏരിയാ കമ്മിറ്റി സ്ഥാപിച്ചത്. നേരത്തെ ബാലരാമുപുരം ജംഗ്ഷനിലെ തിരക്ക് കുറയ്‌ക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡ് വീതി കൂട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പദ്ധതി അട്ടിമറിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുകയുമാണ് സർക്കാർ ചെയ്തത്. തുടർന്ന് ജംഗ്ഷന് തൊട്ടുമുമ്പ് വരെ വീതി കൂട്ടി പണി അവസാനിപ്പിച്ചു. ഇത് സംഭവിച്ച് ഒന്നരവർഷത്തിന് ശേഷമാണ് അടിപ്പാത നിർമ്മാണം പ്രഖ്യാപിച്ചത്. എന്നാൽ ഇതും അട്ടമറിക്കപ്പെടുകയാണെന്നാണ് പുതിയ ഫ്‌ളക്‌സ് ബോർഡ് സൂചിപ്പിക്കുന്നത്. എൽഡിഎഫിലെ തന്നെ ചില നേതാക്കളാണ് ഈ അട്ടമറിക്ക് പിന്നിലെന്നാണ് ആരോപണം.

 

Tags: balaramapuramMUHAMMED RIYAStraffic block
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies