കർക്കിടകത്തിലെ ആരോഗ്യം ആയുർവേദത്തിലൂടെ.
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കർക്കിടകത്തിലെ ആരോഗ്യം ആയുർവേദത്തിലൂടെ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 02:23 pm IST
FacebookTwitterWhatsAppTelegram

ആയുസ്സിന്റെ വേദമാണല്ലോ ആയുർവേദം. രോഗശമനത്തിന് മാത്രമല്ല സ്വസ്ഥന്റെ ആരോഗ്യ സംരക്ഷണത്തിലും ഊന്നൽ നൽകുന്ന ശാസ്ത്രമാണ് ആയുർവേദം. രോഗശമനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നിരവധി മാർഗ്ഗങ്ങൾ ആയുർവേദമനുശാസിക്കുന്നുണ്ട്. അതിൽ കേരളത്തിൽ ഏറ്റവും പ്രചാരണത്തിൽ ഉള്ളത് കർക്കിടക ചികിത്സയാണ്.

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരം ബലം കുറയുകയും അതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കിടകചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കും എന്നതാണ് വിശ്വാസം. ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യൻ കർക്കിടക രാശിയിലൂടെ കടന്നുപോകുന്നത് ഈ മാസത്തിലാണ്. ഔഷധികളുടെ നാഥനായ ചന്ദ്രന്റെ രാശി കൂടിയാണ് കർക്കിടകം. അതിനാൽ ഔഷധസസ്യങ്ങൾക്ക് ഈ മാസത്തിൽ വീര്യം വർദ്ധിക്കുന്നു എന്നും വിശ്വാസമുണ്ട്. കർക്കിടകം രാമായണമാസമായി വ്രത ശുദ്ധിയോടെആചരിക്കുന്ന മാസം കൂടിയാണ്. അതിനാൽ ശരീരവും മനസ്സും ഒരേസമയം ശുദ്ധമാകുന്ന പ്രക്രിയ ഈ ഘട്ടത്തിൽ നടക്കുന്നു.

ആയുർവേദത്തിൽ “ഋതുചര്യ” എന്ന ഭാഗം കാലാവസ്ഥാ ഭേദങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതികൂലങ്ങളെ ചെറുക്കുവാനും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുവാനുള്ള മാർഗങ്ങളാണ് നിർദ്ദേശിക്കുന്നത്. ശരീര പരിപാലന പുനരുജ്‌ജീവന ചികിത്സയ്‌ക്ക് അത്യുത്തമമായ കാലഘട്ടമാണ് കർക്കിടകം. പഞ്ചകർമ്മങ്ങളിൽപ്പെടുന്ന വമനം, വിവേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് കർക്കിടക ചികിത്സയിൽ പ്രധാനം. മാത്രമല്ല ഇലക്കിഴി, ഞവരക്കിഴി, ശിരോധാര, അഭ്യംഗം, തുടങ്ങിയ ചികിത്സകളും അവയോടൊപ്പം പഥ്യാഹാരവും യോഗയും പ്രത്യേകം തയ്യാറാക്കുന്ന മരുന്നുകഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

ഔഷധക്കഞ്ഞിയുടെ അതേ പ്രാധാന്യമുള്ളതാണ് പത്തില. അവയും സാധാരണയായി കർക്കിടകത്തിലാണ് കേരളീയർ സേവിക്കുന്നത്. താള്, തകര, തഴുതാമ, ചേമ്പ്, പയറിലെ, ചേനയിലെ, കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വടത്തകര, കടുകുടുങ്ങ എന്നിവയാണ് പത്തിലകൾ. ദേശത്തിനനുസരിച്ച് പേരിൽ വ്യത്യാസമുണ്ടാകാം.
പത്തിലക്ക് പുറമെ കർക്കിടക മാസത്തിൽ പ്രാധാന്യമുള്ളതാണ് ദശപുഷ്പങ്ങൾ. കറുക , വിഷ്ണുക്രാന്തി, മുക്കൂറ്റി,പൂവാം കുരുന്നില,നിലപ്പന, കയ്യോന്നി, ഉഴിഞ്ഞ, മുയൽച്ചെവിയൻ, ചെറൂള , തിരുതാളി എന്നിവയാണ് ദശപുഷ്പത്തിൽ പെടുന്ന ഔഷധസസ്യങ്ങൾ. കർക്കിടകമാസത്തിൽ ദശപുഷ്പം ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് വിശ്വാസം. ദശപുഷ്പങ്ങൾ ഔഷധകഞ്ഞിയിൽ ചേർത്ത് സേവിക്കുകയും ചെയ്യാറുണ്ട്.

പഞ്ചകർമ്മയിലൂടെ ദുഷിച്ചിരിക്കുന്ന വാത- പിത്ത- കഫങ്ങളെ പുറന്തള്ളുകയും ശരീരത്തിൽ സന്തുലിതാവസ്ഥ നിലനിർത്തി ആരോഗ്യപ്രദമായ ചര്യയിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുക എന്നതാണ് കർക്കിടക ചികിത്സയിലൂടെ ആയുർവേദം നിർദ്ദേശിക്കുന്നത്.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

Tags: ayurvedakarkkidakamSUBDr Akshay M Vijay
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies