ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പങ്കാളിയുടെ ചിത്രം പങ്കുവെച്ച് ഇലിയാന ഡിക്രൂസ്. മുൻപ് താൻ ഗർഭിണിയാണെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇലിയാന പങ്കുവെച്ചിരുന്നില്ല. ഒടുവിൽ തന്റെ പങ്കാളിക്കൊപ്പമുള്ള
‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങളിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് നടി പങ്കാളിയുടെ ചിത്രം ഷെയര്‍ ചെയ്തത്.

പങ്കാളിയുടെ ചിത്രം മാത്രമായിരുന്നു പുറത്ത് വിട്ടത്. പേരോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ താരം പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ കാണുന്ന വ്യക്തി തന്നെയാണ് കഴിഞ്ഞ മാസം ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മങ്ങിയ ചിത്രത്തിലും ഉണ്ടായിരുന്നത്. മുമ്പ് തന്റെ ഗര്‍ഭകാല യാത്രയെ കുറിച്ചുള്ള ഒരു നീണ്ട കുറിപ്പിനൊപ്പമായിരുന്നു ഇയാളുടെ ചിത്രം പങ്കുവെച്ചത്.
ഏപ്രിൽ 18-നായിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛനെ തിരക്കി കൊണ്ട് നിരവധിപേർ എത്തിയിരുന്നു. ബോളിവുഡ്, ടോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇലിയാന.















