ശ്രീനഗർ: ജമ്മു കശ്മീരിലെ സൂറൻകോട്ട് പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷൻ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂറൻകോട്ടിലെ തെഹ്സിലിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീരിലെ സ്പെഷ്യൽ പോലീസ് സേനയും സൈനിക സംഘവും അന്വേഷണം ശക്തമായി ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ വെടിവെപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം തിങ്കളാഴ്ച പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുക്കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചിട്ടുണ്ടായിരുന്നു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും വെടുക്കോപ്പുകളും പിടിച്ചെടുത്തു. അതേസമയം പൂഞ്ചിലെ കൃഷ്ണഘാട്ടിക്ക് സമീപം വലിയൊരു നുഴഞ്ഞുകയറ്റം സൈനിക സംഘം ഇല്ലാതാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments