ബാർബിയെ പോലെയാകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ 98 ലക്ഷം രൂപയുണ്ടെങ്കിൽ റിയൽ ലൈഫ് ബാർബിയാക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്ലാസ്റ്റിക് സർജൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാർബിയെ പോലെയാകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ 98 ലക്ഷം രൂപയുണ്ടെങ്കിൽ റിയൽ ലൈഫ് ബാർബിയാക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്ലാസ്റ്റിക് സർജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനതയുടെ എക്കാലത്തെയും പ്രിയങ്കരിയാണ് ബാർബി എന്ന പാവ. പ്രായഭേദമന്യേ എല്ലാവർക്കും ബാർബിയെ ഇഷ്ടമാണ്. ഗ്രേറ്റ ഗർവിഗ് സംവിധാനം നിർവഹിക്കുന്ന ബാർബി എന്ന ഹോളിവുഡ് ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്താനിരിക്കുകയാണ്. 100 മില്യൺ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മാർഗോ റോബി, റയാൻ ഗോസ്ലിംഗ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിളക്കമാർന്ന കണ്ണുകളും പട്ടുപോലെ മിനുസമാർന്ന തലമുടിയിഴകളും അതിമനോഹരമായ ഗൗണുകളുമാണ് ബാർബിയെ ആകർഷിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ബാർബി പാവകളെ പോലെ ആകുന്നതിനായി പ്ലാസ്റ്റിക് സർജറികൾക്ക് ഉൾപ്പെടെ വിധേയരായവരും നിരവധിയാണ്.

ഇപ്പോഴിതാ ബാർബിയെ പോലെ ആകാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒരു വമ്പൻ ഓഫറാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വപ്‌ന സാക്ഷാത്കാരത്തിനായി ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത് യുഎസിലെ ലോംഗ് ഐലൻഡിലെ സ്‌കോട്ട് ബ്ലൈയർ എന്ന പ്ലാസ്റ്റിക് സർജനാണ്. 1,20,000 ഡോളർ അതായത് 98,53,950 രൂപയുണ്ടെങ്കിൽ ആരെയും ബാർബിയെ പോലെയാക്കാം എന്നാണ് സ്‌കോട്ട് നൽകുന്ന വാഗ്ദാനം. ഇതിൽ ഫേഷ്യൽ, ബോഡി സർജറികൾ, തലമുടി, നഖം, പല്ല് എന്നിങ്ങനെ എല്ലാ മാറ്റങ്ങളുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമേ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനുള്ള വാഗ്ദാനവും സ്‌കോട്ട് നൽകുന്നുണ്ട്. ബാർബിക്കഥകളിലെ സുന്ദരാന കെൻ പാവയെ പോലെ ആകുന്നതിനുള്ള പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിനായി പുരുഷന്മാർ നൽകേണ്ടത് 110,000 ഡോളർ അതായത് 89,34, 238 രൂപയാണ്. ഇതിന് പുറമേ സർജറിക്കെത്തുന്ന ആൾക്ക് ഇവിടേയ്‌ക്ക് എത്തുന്നതിനും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനും പിങ്ക് നിറത്തിലുള്ള കാർ സർവീസും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്‌ക്ക് ഇത്രയധികം തുക ചെലവാക്കേണ്ടി വരുമായിരുന്നിട്ട് കൂടി നിരവധി ആളുകളാണ് ഇതിനോടകം തന്നെ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags: Barbieplastic surgerySUB
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies