ചണ്ഡീഗഢ്: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം വീണ്ടും പാക്ഡ്രോണിൽ നിന്നും ഉപേക്ഷിക്കപ്പെട്ട ഹെറോയിൻ കണ്ടെത്തി ബിഎസ്എഫ്. തരൻ തരൺ ജില്ലയിൽ നിന്നുമാണ് മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടെത്തിയത്. പാക്ഡ്രോണിൽ നിന്നും ഉപേക്ഷിക്കപ്പെട്ട 2.35 കിലോ ഹെറോയിൻ ആണ് അതിർത്തി സുരക്ഷാ സേന കണ്ടെത്തിയത്.
കള്ളക്കടത്തുകാരുടെ നുഴഞ്ഞുക്കയറ്റം വീണ്ടും പരാജയപ്പെടുത്തിയതായി ബിഎസ്എഫ് വ്യക്തമാക്കി. ഈ കഴിഞ്ഞ ജൂലൈ 17 രാത്രിയായിരുന്നു സംഭവം. ഡ്രോൺ ഉപയോഗിച്ച് അതിർത്തിയ്ക്ക് സമീപം എന്തോ ഉപേക്ഷിക്കുന്നത് ഇവിടെ വിന്യസിച്ചിരുന്ന സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസം പുലർച്ചെ നടത്തിയ തിരച്ചിലിൽ ജില്ലയിലെ കൽസിയാൻ ഖുർദ് ഗ്രാമത്തിലെ കാർഷിക മേഖലയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ഒരു പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് ഹെറോയിൻ ആയിരുന്നുവെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.
Comments