അനുദിനം വളരുകയാണ് ഇന്ത്യൻ കാർ വിപണി. വിൽപനയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മിക്ക ജനപ്രിയ കമ്പനികളും മോഡലുകളും. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം മാരുതി സുസുക്കിയാണ് മുൻപിൽ.
ഇൻഡോ-ജാപ്പനീസ് വാഹന നിർമ്മതാക്കൾ ജൂൺ മാസത്തിൽ ഇന്ത്യയിൽ വിറ്റഴിച്ചത് 1,33,027 യൂണിറ്റ് വാഹനങ്ങളാണ്. ഇതോടെ വിൽപനയിൽ 8.4 ശതമാനം വളർച്ചയാണ് മാരുതി സുസുക്കി സ്വന്തമാക്കിയത്. പുതിയ ഇൻവിക്‌റ്റോയുടെ വിൽപന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതോടെ വിൽപന വീണ്ടും ഉയരുമെന്നതിൽ സംശയമില്ല. ഹ്യൂണ്ടായ് ആണ് വിൽപനയുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 50,001 യൂണിറ്റ് വാഹനങ്ങളാണ് ഒരു മാസത്തിനിടെ ഇന്ത്യയിൽ വിറ്റഴിച്ചത്. രണ്ട് ശതമാനത്തിലേറെ വളർച്ചയാണ് ഹ്യൂണ്ടായ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ഹ്യുണ്ടായ് എക്‌സറ്ററാലണ് പുതിയതായി വിപണിയിൽ അവതരിപ്പിക്കാനുള്ളത്.
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ടാറ്റയാണ്. 47,235 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് വിൽപന നടത്തിയത്. ഇതോടെ 4.5 ശതമാനം വളർച്ചയാണ് ടാറ്റാ മേട്ടോഴ്‌സ് നേടിയത്. ജൂൺ മാസത്തിലും ശക്തമായ വിൽപന നടത്താൻ മഹീന്ദ്രയ്‌ക്കായി. 32,588 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര നടത്തിയത്. ഇതിന്റെ ഭാഗമായി 21.2 ശതമാനത്തിലധികം വാർഷിക വളർച്ചയും നേടാനായി. ടൊയോട്ടയാണ് അഞ്ചാം സ്ഥാനത്ത്. 19,608 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. ഇതോടെ മൊത്തം കാർ വിൽപന ആറ് ശതമാനമായി ഉയർന്നിട്ടുണ്ട്.
Comments