കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയ്‌ക്ക് ആദര സൂചകമായി കോട്ടയം നഗരത്തില്‍ നാളെ കട മുടക്കം ആയിരിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. വിലാപയാത്രയുടേയും പൊതുദര്‍ശനത്തിന്റേയും സംസ്‌കാര ചടങ്ങുകളുടേയും പശ്ചാത്തലത്തില്‍ നാളെ പുതുപ്പള്ളിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുപ്പള്ളിയില്‍ രാവിലെ 6.00 മുതലാണ് ഗതാഗത ക്രമീകരണം.
സംസ്‌കാര ചടങ്ങുകള്‍ക്കും പൊതുദര്‍ശനത്തിനുമായി പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം, പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ), ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, നിലയ്‌ക്കല്‍ പള്ളി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
Comments