ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതോടെ 2026 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്ന് സൂചന. അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. എന്നാൽ വേദിയായേക്കുമെന്ന അഭ്യൂഹത്തെ തളളി ഗുജറാത്ത് സർക്കാർ രംഗത്ത് വന്നു. സാമ്പത്തിക ബാദ്ധ്യത താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിക്ടോറിയ കഴിഞ്ഞ ദിവസം പിൻമാറിയത്.
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലക്ഷ്യം 2036 ലെ ഒളിമ്പിക്‌സാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതെന്നാണ് സൂചന. അതേസമയം ലക്ഷ്യം ഒളിമ്പിക്‌സ് ആണെന്നും കോമൺവെൽത്ത് ഗെയിംസ് പരിഗണനയിൽ ഇല്ലെന്നും ഗുജറാത്ത് കായികവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി യു.എ പട്ടേൽ പ്രതികരിച്ചു.
Comments