കരുത്തായി മികച്ച പ്രകടനങ്ങൾ, ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുത്തായി മികച്ച പ്രകടനങ്ങൾ, ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 04:02 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് പ്രഖ്യാപിച്ച ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തി. നൂറാം സ്ഥാനത്തായിരുന്ന നീലപ്പട 99-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 1208 പോയിന്റാണ് ഫിഫയുടെ റാങ്കിംഗിൽ ഇന്ത്യയയ്‌ക്കുളളത്. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു ഉണ്ടായിരുന്നത്. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ള ലെബനനെനും കിർഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. പിന്നാലെ അതിഥികളായെത്തിയ കുവൈറ്റിനെ തോൽപ്പിച്ചാണ് സാഫ് കപ്പിൽ ഇന്ത്യ മുത്തമിട്ടത്. കഴിഞ്ഞ വർഷം ഈ സമയം ഇന്ത്യ റാങ്കിംഗിൽ 104-ാം സ്ഥാനത്തായിരുന്നു.

2022 സെപ്റ്റംബറിൽ ത്രിരാഷ്‌ട്ര ടൂർണമെന്റിൽ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച മത്സരങ്ങളിലൊന്നിലും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. പഴയ ഉഴപ്പൻ ഫുട്ബോളിനേക്കാൾ മികച്ച അഴകുള്ള ഫുട്ബോൾ കളിക്കാൻ ഇന്ന് നമുക്ക് പറ്റുന്നുണ്ട്. മികച്ച പാസിംഗും അതിനേക്കാൾ മികച്ച ടീം ഗെയിംമിഗും കളിക്കാൻ നമുക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റമായി ഉയർത്തികാട്ടേണ്ടത്. ആരാധകർക്ക് പ്രതീക്ഷ നൽകുന്നതരത്തിലാണ് ടീം ഇപ്പോൾ കളിക്കളത്തിൽ പന്തുതട്ടിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് മുന്നിൽ ഉണ്ടായിരുന്ന ലെബനൻ പുതിയ റാങ്കിംഗിൽ 100-ാം സ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു. രണ്ടുവർഷത്തോളമായി ഫുട്‌ബോളിൽ മികച്ച പ്രകടനങ്ങൾ തുടരുന്ന ടീം പങ്കെടുക്കുന്ന ടൂർണമെന്റുകളിലെല്ലാം സ്ഥിരത പുലർത്തുന്നത് ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്.

ലോക ചാമ്പ്യൻമാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏപ്രിലിലെ റാങ്കിംഗിൽ അർജന്റീന ബ്രസീലിനെ പിൻതളളി ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്ത് തുടരുന്ന അർജന്റീനയ്‌ക്ക് 1843 പോയിന്റാണുളളത്. രണ്ടാമതുളള ഫ്രാൻസിനും 1843 പോയിന്റുണ്ട്. ബ്രസീൽ 1828 പോയിന്റുമായി ഇപ്പോഴും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് 4-ാമതും ബെൽജിയം 5-ാമതുമാണ്.

Tags: argentinafifa rankingIndiafootballbrazil
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies