ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവം; 600 വർഷം പഴക്കമുള്ള ബസ്തർ ദസറ; 75 ദിവസം നീണ്ട ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവം; 600 വർഷം പഴക്കമുള്ള ബസ്തർ ദസറ; 75 ദിവസം നീണ്ട ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗണ്ഡിലെ ബസ്തർ ജില്ലയിലുള്ള ദന്തേശ്വരി അമ്പലത്തിൽ 600 വർഷമായി കൊണ്ടാടുന്ന ‘ബാസ്തർ ദസറയ്‌ക്ക്’ തുടക്കമായി. പാരമ്പര്യ ചടങ്ങുകളായ പതജാത്ര പൂജകളോടെയായിരിക്കും ഈ ദസറ കൊണ്ടാടുക.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായി കണക്കാക്കുന്ന ബസ്തർ ദസറ പതജാത്ര പൂജകൾ നടത്തിയതിന് ശേഷമായിരിക്കും ആരംഭിക്കുക. അതോടൊപ്പം സാൽ മരത്തിന്റെ തടികളിൽ പൂജ ചെയ്ത് അർപ്പിക്കുകയും ചെയ്യുമെന്ന് ബസ്താർ ദസറ സമിതി അംഗമായ ബൽറാം മജ്ഹി പറഞ്ഞു. 75 ദിവസങ്ങളായിട്ടാണ് ഈ ഉത്സവം കൊണ്ടാടുന്നത്.

സാധാരണ കണ്ടുവരുന്ന ദസറ ആഘോഷങ്ങൾ രാവണ നിഗ്രഹവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ ജഗദൽപൂരിൽ കൊണ്ടാടുന്ന ബസ്തർ ദസറയ്‌ക്ക് രാവണ നിഗ്രഹവുമായി ബന്ധമില്ല. വനവാസി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ള മേഖലകളിൽ ദുർഗാദേവിയെ സവിശേഷമായി ആരാധിക്കുകയാണ് ഈ ഉത്സവനാളുകളിൽ ചെയ്യുന്നത്. 75 ദിവസങ്ങളായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഗോണ്ടുകൾ, മരിയാസ്, മുരിയാസ്, അബുജ്മരിയാസ്, ഭട്ടർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളാണ് പ്രധാനമായും ഇത് ആഘോഷിക്കുക. വനവാസികൾ കൂടാതെ മറ്റ് ജനങ്ങളും ബസ്തർ ദസറയുടെ ഭാഗമാകാറുണ്ട്. ബസ്തർ കൊട്ടാരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജഗദൽപൂരിലെ ദന്തേശ്വരി ക്ഷേത്രത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വലിയ തടികൾകൊണ്ട് രഥം നിർമിച്ച് ദേവിയെ അതിൽ പ്രതിഷ്ഠിക്കുകയും തുടർന്ന് നടത്തുന്ന ഘോഷയാത്രയിൽ ദേശക്കാർ മുഴുവൻ പങ്കെടുക്കുകയും ചെയ്യുന്നു. 600 വർഷങ്ങളായി കൊണ്ടാടുന്ന ഈ ഉത്സവം, ആ നാട്ടിലെ രാജകുടുംബമാണ് ആദ്യമായി ആരംഭിച്ചത്. കൊറോണ മഹാമാരിക്കാലത്ത് മാത്രമായിരുന്നു ഈ ഉത്സവം താത്കാലികമായി നിർത്തിവച്ചത്. ഇതിന് ശേഷം കഴിഞ്ഞ വർഷം വൻ ജനാവലിയോടെ ഉത്സവാഘോഷങ്ങൾ പുനരാരംഭിക്കുകയായിരുന്നു. ദേവതകളുടെ ഉത്സവമെന്നാണ് പൊതുവെ ബസ്തർ ദസറയെ വിശേഷിപ്പിക്കുന്നത്.

Tags: SUB
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies