മൊയ്തീൻ ഞാൻ ചെയ്യേണ്ടതായിരുന്നു; കഥ കേട്ടിട്ട് ഒരുപാട് കരഞ്ഞു, പക്ഷെ അന്നത്തെ എന്റെ അവസ്ഥ!; എന്ന് നിന്റെ മൊയ്തീൻ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ഉണ്ണിമുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മൊയ്തീൻ ഞാൻ ചെയ്യേണ്ടതായിരുന്നു; കഥ കേട്ടിട്ട് ഒരുപാട് കരഞ്ഞു, പക്ഷെ അന്നത്തെ എന്റെ അവസ്ഥ!; എന്ന് നിന്റെ മൊയ്തീൻ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 09:59 pm IST
FacebookTwitterWhatsAppTelegram

പൃത്ഥിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ‘എന്ന് നിന്റെ മൊയ്തീൻ’. ആർ.എസ് വിമൽ എന്ന പ്ര​ഗൽഭനായ സംവിധായകനെ മലയാള സിനിമയ്‌ക്ക് നൽകിയ ചിത്രമെന്ന പ്രത്യേകതയും എന്ന് നിന്റെ മൊയ്തീനുണ്ട്. ടൊവിനോ തോമസിന്റെ കരിയർ മാറ്റി മറിച്ച സിനിമ കൂടിയാണിത്. കാഞ്ചനമാലയുടെയും ബി.പി മൊയ്തീന്റെയും യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം തീർത്തിരുന്നു.

ഇപ്പോഴിതാ, സിനിമയിൽ പൃത്ഥ്വിരാജ് ചെയ്ത മൊയ്തീൻ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. എന്ന് നിന്റെ മൊയ്തീൻ എന്ന വിജയ ചിത്രത്തിന് ശേഷം ആർ.എസ് വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തൽ.

‘എനിക്ക് വിമലുമായി നല്ല ബന്ധമാണ് ഉള്ളത്. മൊയ്തീന്‌റെ കഥ കേട്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ, കഥ പറഞ്ഞ ശേഷം വിമൽ പോയി. എന്നാൽ പപ്പേട്ടന്റെ സിനിമ ഞാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിമലിന്റെ പടം ചെയ്യാതിരിക്കാൻ ഒരു കാരണമേയുള്ളു. എന്റെ അന്നത്തെ അവസ്ഥ വെച്ചിട്ട് ഈ സിനിമയുമായി വിമലിന മുന്നോട്ട് പോകാൻ കഴിയുമോ എന്ന് സംശയം തോന്നി. ഒരുപാട് വർഷത്തെ റിസർച്ച് ഒക്കെ ചെയ്തിട്ടാണ് വിമൽ ഇത് ചെയ്യുന്നത്. എന്നെ വെച്ചാൽ ആ ബജറ്റിലോ ക്യാൻവാസിലോ ചിത്രം ചെയ്യാൻ പറ്റുവോ എന്ന് തോന്നി’.

‘സിനിമാ ഇത്രയും വലിയ ലെവലിൽ എത്തിയത് ആ സിനിമയിലെ നായകൻ പൃത്ഥ്വിരാജും ആ സിനിമയിൽ അഭിനയിച്ചത് ടൊവിനോയുമെല്ലാം ആയതുകൊണ്ടാണ്. എന്റെ കരിയറിൽ അങ്ങനെ കുറേ തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടി വന്നു. ഒരു സിനിമ നന്നാവണമെങ്കിൽ അതിന് ആവശ്യമായ ചിലർ വരണം. ചിലപ്പോൾ എന്റെ ഏറ്റവും ബെസ്റ്റ് വിമലിന്റെ അടുത്ത പടം ആയിരിക്കും’– എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

1970-75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളാണ് ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അദ്ധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ശശിയും കണക്ക് അദ്ധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമെല്ലാമാണ് ശശിയും ശകുന്തളയും എന്ന ചിത്രം പറയുന്നത്. ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

Tags: unni mukundhanSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies