ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം. സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ പുരുഷന്മാർക്ക് അവസരം. ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാവുന്നതാണ്. 3,000 ഒഴിവുകളാണ് ഉള്ളത്.
250 രൂപയാണ് അപേക്ഷ ഫീസ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഒക്ടോബർ 13 മുതൽ ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുണ്ടാകും. https://agnipathvayu.cdac.in/AV/ എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 21 വയസാണ് പ്രായപരിധി.
50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. അല്ലെങ്കിൽ 50% മാർക്കോടെ മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടമൊബൈൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി / ഐടി) അനിവാര്യം. അല്ലെങ്കിൽ 50% മാർക്കോടെ രണ്ട് വർഷ വൊക്കേഷനൽ കോഴ്‌സ് ജയം.ഇംഗ്ലിഷിന് 50% വേണം. സയൻസ് / സയൻസ് ഇതര വിഭാഗങ്ങളുണ്ട്. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
പുരുഷന്മാർക്ക് 152.5 സെന്റിമീറ്റർ ഉയരവും നെഞ്ചളവ് അഞ്ച് സെന്റിമീറ്റർ വികസിപ്പിക്കാനും കഴിയണം. സ്ത്രീകൾക്ക് 152 സെന്റിമീറ്റർ ഉയരം അനിവാര്യം. ഉയരത്തിനും പ്രായത്തിനും ആനിപാതികമായാണ് തൂക്കം കണക്കാക്കുന്നത്.
Comments