ഡൽഹി: ഗവർണർ പദവി നിർത്തലാക്കണമെന്ന് ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ചുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഗവർണർ പദവി എന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. ഓഗസ്റ്റ് മാസത്തിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും.
ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെയ്ക്കുന്നത് ഭാരിച്ച ചിലവാണെന്നും ബിനോയ് വിശ്വം എംപി പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഡൽഹിയിലുമടക്കം സർക്കാരിന്റെ അഴിമതികൾക്കെതിരെ ഗവർണർമാർ ശബ്ദം ഉയർത്തുന്നിതിനിടെയാണ് സ്വകാര്യ ബില്ലുമായി ഇടത് എം.പി രംഗത്തെത്തിയിരിക്കുന്നത്.
പിണറായി വിജയൻ സർക്കാർ നടത്തുന്ന അഴിമതികളെയും സർവകലാശാലകളിൽ നടത്തുന്ന വഴിവിട്ട നിയമനങ്ങളെയും ചോദ്യം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നതു മുതൽ സിപിഎം അസ്വസ്ഥരാണ്. ഇതിന് മുമ്പ്, ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2020-ൽ ടിഎന്‍ പ്രതാപന് എംപിയും ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.
Comments