സംസ്ഥാന ദുഃഖാചരണത്തിനിടെ ഡിജെ പാര്‍ട്ടിയും പരസ്യ മദ്യപാനവും; തിരുവനന്തപുരം മെഡി. കോളേജിനെതിരെ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംസ്ഥാന ദുഃഖാചരണത്തിനിടെ ഡിജെ പാര്‍ട്ടിയും പരസ്യ മദ്യപാനവും; തിരുവനന്തപുരം മെഡി. കോളേജിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതായി പരാതി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയെന്നാണ് പരാതി. എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ദുഃഖാചരണ നിര്‍ദേശം മറികടന്ന് മെഡിക്കല്‍ കോളേജില്‍ സംഗീത പരിപാടി നടന്നത്. സംഭവം ശ്രദ്ധയിൽ പ്പെട്ടതോടെ മെഡിക്കല്‍ കോളേജ് വാര്‍ഡിലെ മുന്‍ കൗണ്‍സിലറായ ജി.എസ്. ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുകയായിരുന്നു.

അതേസമയം ഉമ്മന്‍ ചാണ്ടി മരണപ്പെട്ട ജൂലായ് 18-ന് വൈകീട്ടാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ 2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 17,18,19 തീയതികളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. 17-ന് പ്രധാന ചടങ്ങായ ബിരുദദാനം നടന്നിരുന്നു. 18,19 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് ആഘോഷ പരിപാടികളും നിശ്ചയിച്ചു.

ജൂലായ് 18-ന് പുലര്‍ച്ചെ ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ അന്നേ ദിവസം പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. എന്നാല്‍, ഇതിനുശേഷവും ആഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ കോളേജ് തയ്യാറായില്ലെന്നാണ് പരാതി.

അതേസമയം 18-ന് വൈകീട്ട് തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലും ജഗതിയിലെ വസതിയിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടിരുന്ന ദുഃഖമേറിയ നിമിഷത്തിൽ പോലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഗീത പരിപാടി നടത്തിയെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ആഘോഷ പരിപാടിക്കിടെ പരസ്യമായ മദ്യപാനവും ഉണ്ടായിരുന്നു. ഇത് പ്രദേശവാസികള്‍ എക്‌സൈസിനേയും പോലീസിനേയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

Tags: Trivandrum medical Collegeoommen chandykerala
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies