ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ 'കോപ്പിയടിയ്ക്ക്' വിലങ്ങിടാൻ സാങ്കേതിക സർവകലാശാല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രബന്ധങ്ങളിൽ കോപ്പിയടി വ്യാപകമായതോടെ നടപടിയ്‌ക്കൊരുങ്ങി സാങ്കേതിക സർവകലാശാല. കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടോണിറ്റിൻ എന്നീ സോഫ്റ്റ്‌വെയറുകളും ഓൺലൈൻ ജേണലുകളും വാങ്ങാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഗവേഷണ പ്രവർത്തനങ്ങൾക്കും വിശകലനത്തിനുമായി ക്ലൗഡ് കംപ്യൂട്ടിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

അടുത്തിടെ പിഎച്ച്ഡി പ്രബന്ധ വിഷയവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദം ഉയർന്നിരുന്നു. യുവജന കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം. ‘ബോധി കോമൺസ്’ എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവും കോപ്പിയടിച്ച് പ്രബന്ധത്തിൽ എഴുതി ചേർത്തെന്നാണ് കണ്ടെത്തിയത്. ‘വാഴക്കുല’യുടെ രചയിതാവ് ചങ്ങമ്പുഴ എന്നതിന് പകരം വൈലോപ്പിള്ളിയെന്ന് എഴുതി ചേർത്തതും വിവാദമായിരുന്നു. ബോധി കോമൺസിലെ ലേഖനത്തിലാണ് ഈ തെറ്റ്. ഇത് അതേരീതിയിൽ ചിന്ത പകർത്തിയെഴുതിയതാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡിയും വിവാദമായിരുന്നു. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തൽ. ഹയർസെക്കൻഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവിൽ അസം സർവകലാശാലയിൽ നിന്നും ഫുൾടൈം പിഎച്ച്ഡി നേടിയതെന്നാണ് രേഖയിലുള്ളത്.

കോളേജുകളിലും കോപ്പിയടി സ്ഥിരമാവുകയാണ്.  കൂട്ട കോപ്പിയടി നടന്ന പാലക്കാട് അൽ അമീൻ കോളേജിലെ പരീക്ഷാകേന്ദ്രം ഒരു വർഷത്തേക്ക് റദ്ദാക്കി. പരീക്ഷ നടത്തിപ്പിലും ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് പിഴ ചുമത്താനും വിഷയത്തിൽ അന്വേഷണം നടത്താനും തീരുമാനമായിരുന്നു.

ഒരു ഗവേഷണ വിദ്യാർത്ഥി രാവുകൾ പകലുകളാക്കി അദ്ധ്വാനിച്ചാണ് ഗവേഷണ പ്രബന്ധം രചിക്കുന്നത്. കഠിനമായ കോഴ്‌സ് വർക്കും, ടേം പേപ്പറുകളും, നിരന്തരമായ പ്രോഗ്രസ് പ്രസന്റേഷനുകളും, സെമിനാർ അവതരണവും, യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്ന ജേണലുകളിൽ പേപ്പർ പ്രസിദ്ധീകരിക്കലും തുടങ്ങി 4-5 വർഷം സ്ഥിരതയോടെ ഒരു വിഷയത്തിൽ താത്പര്യം നഷ്ടപ്പെടാതെ പരിശ്രമിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നാണ് ഉയർന്ന ഗവേഷണ ബിരുദമായ പിഎച്ച്ഡി.

Tags: ktu
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies