കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അധിക്ഷേപത്തിൽ നടൻ വിനായകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. എറണാകുളം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ നോർത്ത് പോലീസ് സ്‌റ്റേഷനിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടാനാണ് സാദ്ധ്യതയുള്ളത്.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.അതേസമയം കേസിൽ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് പോലീസ് നടപടികളുമായി മുന്നോട്ട് പോവാൻ തീരുമാനിക്കുന്നത്.
കഴിഞ്ഞ ദിവസം വിനായകന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. അനുയായികൾ വീടിന്റെ ജനൽ ചില്ല് തകർത്തെന്നാരോപിച്ച് വിനായകൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധകരെ പോലീസ് തടഞ്ഞിട്ടുണ്ടായിരുന്നെന്നും സംഭവത്തിന്റെ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments