മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാഡി വനവാസി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദത്തെടുക്കുമെന്ന് ശിവസേന.
” ഇർഷൽവാഡിയിലെ ഉരുൾപൊട്ടലിൽ നിരവധി കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഈ കുട്ടികളെ ദത്തെടുത്ത് അവരുടെ രക്ഷിതാവാകുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു. 2 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള ഈ അനാഥരായ കുട്ടികളെ ശ്രീകാന്ത് ഷിൻഡെ ഫൗണ്ടേഷൻ പരിപാലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു,” – ശിവസേന പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് കാര്യങ്ങൾക്കുമുള്ള എല്ലാ ചെലവുകളും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ നടത്തുന്ന ശ്രീകാന്ത് ഷിൻഡെ ഫൗണ്ടേഷനിലൂടെ നടത്തും. ഓരോ കുട്ടിയുടെയും വിദ്യാഭ്യാസ ധനസഹായത്തിനായി ഒരു എഫ്ഡി (സ്ഥിര നിക്ഷേപം) നൽകുമെന്നും ശിവസേന വ്യക്തമാക്കി
Comments