ഹോളിവുഡിൽ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളാണ് ‘ഓപ്പൺഹൈമർ, ബാർബി എന്നിവ. തികച്ചും വ്യത്യസ്ത കഥയും കഥാപാത്രങ്ങളുമായി എത്തുന്ന ചിത്രങ്ങളാണിവ രണ്ടും. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസിൽ ത്രില്ലർ ചിത്രമായ ഓപ്പൺഹൈമറിനെ മറി കടന്ന് മുന്നിലെത്തിയരിക്കുകയാണ് ‘ബാർബി’. ഒരേ ദിവസം തിയേറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങൾക്കും ഒരുപോലെയാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. എന്നാൽ ഓപ്പൺഹൈമറിനേക്കാൾ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് ‘ബാർബി’.
പ്രശസ്ത സംവിധായകനായ ക്രിസ്റ്റഫർ നോളനാണ് ‘ഓപ്പൺഹൈമർ’ സംവിധാനം ചെയ്തിരിക്കുന്നത്. ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ത്രില്ലർ ചിത്രമാണ് ‘ഓപ്പൺഹൈമർ’. ഇന്ത്യയിലെ ആദ്യദിന ബോക്സ് ഓഫീസിൽ ഓപ്പൺ ഹൈമർ മുന്നിലെത്തിയിരുന്നെങ്കിലും അന്താരാഷ്ട്ര വിപണിയുടെ കണക്ക് പ്രകാരം ബാർബിയാണ് ഇപ്പോൾ മുന്നിൽ.
ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി എല്ലാ പ്രായക്കാർക്കും വേണ്ടി ഒരുക്കിയിരിക്കുന്ന ആനിമേറ്റഡ് സാഹസിക ചിത്രമാണ്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് ഇതിനോടകം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 51 അന്താരാഷ്ട്ര വിപണികളിൽ നിന്നായി ബാർബി 41.4 മില്യൺ ഡോളറും ഓപ്പൺഹൈമർ 15. 7 ദശലക്ഷം യുഎസ് ഡോളറും നേടി.
ആദ്യ ദിവസം ബോക്സ് ഓഫിസിൽ ഓപ്പൺ ഹൈമർ 13.50 കോടി നേടിയപ്പോൾ ബാർബി വെറും അഞ്ച് കോടി മാത്രമാണ് നേടിയിരുന്നത്. എന്നാൽ ഇന്ന് വൻ വിജയമാണ് ക്രിസ്റ്റഫർ നോളന്റെ ചിത്രത്തെ പിന്നിലാക്കി ‘ബാർബി’ നേടിയിരിക്കുന്നത്.
Comments