കൊല്ലം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ സ്വദേശി രാജേഷ് കുമാറാണ് ശാസ്താംകോട്ട പോസീന്റെ പിടിയിലായത്. ഇയാൾ സാമൂഹ മാദ്ധ്യമങ്ങൾ വഴി ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
രാജേഷ് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട് ഓഫീസറാണ്. ഇയാൾ ചൊവ്വാഴ്ച ഉമ്മൻചാണ്ടിയുടെ മരണദിനത്തിലാണ് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രതികരിച്ചത്. ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് ഫേസ്ബുക്കിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു ഇയാളുടെ വിവാദമായ കമന്റ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിജിപിയ്ക്ക് സമർപ്പിച്ച പരാതിയിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Comments