ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഭാഷാപരമായ തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച എഐ പ്ലാറ്റ്‌ഫോമായ ഭാഷിണി നിലവിൽ വന്നിട്ട് ഒരുവർഷം. നിർമ്മിത ബുദ്ധി എഐ അടിസ്ഥാനമാക്കിയാണ് ഭാഷിണിയുടെ പ്രവർത്തനം.
തത്സമയ ഭാഷാവിവർത്തനം, ഇന്റർനെറ്റിലൂടെ വ്യക്തികൾ തമ്മിൽ പരസ്പരം സംവദിക്കുന്നതിനുളള ഭാഷാതടസത്തെ സഹായിക്കൽ എന്നിവയാണ് ഇന്ത്യയുടെ എ ഐയുടെ സവിശേഷത. ഇതിൽ മലയാളമടക്കമുളള 22 പ്രദേശികഭാഷകളുടെ എഴുത്ത് രൂപത്തെ തർജ്ജിമ ചെയ്യുന്നതിനായി മൂന്നൂറിലധികം പരിശീലനം നൽകിയ എഐ മോഡലുകളാണ് സജ്ജമാക്കിയിട്ടുളളത്. മലയാളം, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിൽ ശബ്ദവിവർത്തനവുമുണ്ട്.
എഐ പ്ലാറ്റ്‌ഫോമായ ഭാഷിണി ഓപ്പൺ ആപ്ലിക്കേഷൻ പ്രോഗ്രമിങ് ഇന്റർ ഫേസ് apisetu.gov.in-ൽ ലഭ്യമാണ്.















