കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; മുഖ്യമന്ത്രിയെ താഴെയിറക്കാൻ എനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ്; സിദ്ധരാമയ്യക്കെതിരെ വിമർശനവുമായി ബി.കെ ഹരിപ്രസാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; മുഖ്യമന്ത്രിയെ താഴെയിറക്കാൻ എനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ്; സിദ്ധരാമയ്യക്കെതിരെ വിമർശനവുമായി ബി.കെ ഹരിപ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 05:35 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽസിയുമായ ബി.കെ ഹരിപ്രസാദാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ബില്ലവ, ഈഡിഗ നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലുമുള്ള സ്വാധീനത്തെക്കുറിച്ചാണ് ഹരിപ്രസാദ് സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയെ എങ്ങനെ താഴെയിറക്കണമെന്ന് എനിക്കറിയാമെന്ന് ഹരിപ്രസാദ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് തീകൊളുത്തിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ നേതൃത്വത്തെ രൂപപ്പെടുത്താൻ താൻ പങ്കു വഹിച്ചതായാണ് ഹരിപ്രസാദിന്റെ അവകാശവാദം. പുതുച്ചേരിയലും ഗോവയിലും തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ നിർദ്ദേശിക്കുന്നതിൽ താൻ പങ്ക് വഹിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ ഒറ്റയ്‌ക്കും ഹരിയാനയിലും പഞ്ചാബിലും എഐസിസി ടീമിനൊപ്പം താൻ ഇതിനായി പ്രവർത്തിച്ചെന്നും ഹരിപ്രസാദ് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയെ എങ്ങനെ താഴെയിറക്കണമെന്ന് തനിക്ക് നന്നായി അറിയാമെന്നും മന്ത്രിയാക്കുമോ എന്നതല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ആരോടും യാചിക്കുന്നില്ല, നെഞ്ചു വിരിച്ച് തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിപ്രസാദും സിദ്ധരാമയ്യയും യഥാക്രമം ഈഡിഗ, കുറുബ എന്നീ പിന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. സിദ്ധരാമയ്യയും താനും പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണെന്നും ഒന്നിക്കണമെന്ന് ചിലർ പറഞ്ഞേക്കാം. എല്ലാവരും ഒന്നിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് 2013ൽ പിന്തുണച്ചതെന്നും സിദ്ധരാമയ്യെയെ കടന്നാക്രമിച്ച് ഹരിപ്രസാദ് പറഞ്ഞു. സിദ്ധരാമയ്യ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഹരിപ്രസാദ് നിരാശ പ്രകടിപ്പിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ടി ചെന്നയ്യ തീം പാർക്കിന് അഞ്ച് കോടി രൂപ നൽകണമെന്ന് താൻ അഭ്യർത്ഥിച്ചു, സിദ്ധരാമയ്യ ആദ്യം സമ്മതിച്ചങ്കിലും പണം നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യക്ക് തന്നെ രാഷ്‌ട്രീയമായി സഹായിക്കാൻ കഴിയില്ലെന്നും എന്നാൽ തനിക്ക് സഹായിക്കാൻ സാധിക്കുമെന്നും ഹരിപ്രസാദ് പറഞ്ഞു. മന്ത്രിസഭാ രൂപീകരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിർപ്പിനെ തുടർന്നാണ് ഹരിപ്രസാദ് മന്ത്രിസ്ഥാനത്തേക്ക് എത്താതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിൽ വിജയിച്ചങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലായിരുന്നു ആദ്യ പോര്. എന്നാൽ ഇരുവർക്കും പാതി വീതം മുഖ്യമന്തി സ്ഥാനം നൽകുമെന്ന് ഹൈക്കമാൻഡ് പറഞ്ഞതോടെയാണ് തർക്കങ്ങൾ തണുത്തത്. സിദ്ധരാമയ്യ സർക്കാരിൽ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം കൂടി നൽകിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.

Tags: CongressKarnataka Government
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies