പത്തനംതിട്ട: വിഭവങ്ങളാൽ ആഡംബരമായ ഒരു സദ്യയാണ് ആറന്മുള വള്ളസദ്യ. ഇപ്പോഴിതാ ആറന്മുള വള്ളസദ്യ കഴിക്കുന്നതിനും പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും യാത്രാ സൗകര്യമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ‘പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര’ എന്ന പേരിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് യാത്ര ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര’ എന്ന പേരിൽ യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങളായിരിക്കും ദർശനം നടത്താൻ സാധിക്കുക. പഞ്ചപാണ്ഡവരിൽ ഒരാളായ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ തന്നെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ്. തൃപ്പൂലിയൂരിൽ ഭീമനും തിരുവാറൻമുളയിൽ അർജുനനും തിരുവൻവണ്ടൂരിൽ നകുലനും തൃക്കൊടിത്താനത്ത് സഹദേവനും ആരാധന നടത്തിയെന്നാണ് ഐതീഹ്യം.
പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ച ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രം കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവിടങ്ങളിലും തീർത്ഥാടനയാത്രയിൽ സന്ദർശിക്കും. ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ആറന്മുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കുന്നതിനായി അവസരം ലഭിക്കും. വള്ള സദ്യയിൽ 64 വിഭവങ്ങളാണ് സാധാരണ വിളമ്പുന്നത്. ഇതിൽ 20 വിഭവങ്ങൾ ചുണ്ടൻവള്ളത്തിലെത്തുന്നവർ പാടി ചോദിക്കുന്നതാണ്. ഇതൊഴിച്ചുള്ള വിഭങ്ങളായിരിക്കും സദ്യയിൽ ലഭിക്കുക. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും യാത്രയിൽ തീർത്ഥാടകർക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഡിപ്പോയും ബന്ധപ്പെടേണ്ട നമ്പറുകളും
തിരുവനന്തപുരം
തിരുവനന്തപുരം സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394 വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് – 9447324718 .
കൊല്ലം
കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂർ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669 ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂർ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377
പത്തനംതിട്ട
തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂർ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി : 9846460020, 6235447770, 9846409009
റാന്നി – 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323
ആലപ്പുഴ
ഹരിപ്പാട് : 9447278494, 9447975789, 04792412620 ചേർത്തല : 8075494571, 9846507307,9447708368 ചെങ്ങന്നൂർ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991 ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400
കോട്ടയം
പാലാ : 8921531106
കാട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321
ഇടുക്കി
മൂന്നാർ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092
എറണാകുളം
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212 പിറവം-9847851253,9497382752
തൃശ്ശൂർ
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂർ : 9847851253, 9497382752.
മലപ്പുറം
മലപ്പുറം : 9446389823, 9995726885
പെരിന്തൽമണ്ണ : 9048848436, 04933227342
നിലമ്പൂർ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253
കോഴിക്കോട്
താമരശ്ശേരി : 9846100728 ,9847561271, 9656580148 തൊട്ടിൽപാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827
വയനാട്
വയനാട് : 9895937213, 7907305828
കണ്ണൂർ
കണ്ണൂർ : 9496131288, 8089463675, 9048298740.
പയ്യന്നൂർ : 9496028093, 9745534123
കാസർഗോഡ്
കാസർഗോഡ് : 9446802282
Comments