സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിടിവാശി, കേരളം നഷ്ടപ്പെടുത്തിയത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 10,475 കോടി രൂപ; സ്മാർട്ട് മീറ്റർ പദ്ധതി അനിശ്ചിതത്വത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിടിവാശി, കേരളം നഷ്ടപ്പെടുത്തിയത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 10,475 കോടി രൂപ; സ്മാർട്ട് മീറ്റർ പദ്ധതി അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 08:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ. വൈദ്യുതി ചാർജ് ഡിജിറ്റലായി അറിയാൻ സഹായിക്കുന്ന ഉപകരണമായ സ്മാർട്ട് മീറ്റർ പദ്ധതിയാണ് കേരളം ഉപേക്ഷിക്കുന്നത്. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമ്മർദ്ദഫലമായാണ് തീരുമാനം.

സ്മാർട്ട് മീറ്റർ പദ്ധതിയ്‌ക്കായി അനുവദിച്ച 8,206 കോടി രൂപയ്‌ക്ക് പുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്‌ക്കുന്നതിനുള്ള 2,269 കോടിയുടെ പദ്ധതിയുൾപ്പെടെ 10,475 കോടി രൂപയായിരുന്നു കേന്ദ്രം പദ്ധതി പ്രകാരം നൽകാനിരുന്നത്. തിരിച്ചടയ്‌ക്കേണ്ടാത്ത 2000 കോടി രൂപയും കേന്ദ്ര ഗ്രാന്റും പദ്ധതിയുടെ ഭാഗമായിരുന്നു. രാഷ്‌ട്രീയ സമ്മർദ്ദം മൂലം ബൃഹത്തായ പദ്ധതിയാണ് കേരളത്തിന് നഷ്ടമാകുന്നത്. പദ്ധതി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കേരളം ഉടൻ കത്ത് നൽകുമെന്നാണ് വിവരം.

ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററിന് പകരം മൊബൈൽഫോൺ സിം കാർഡ് ചാർജ് ചെയ്യുന്നതിന് സമാനമായ രീതിയിൽ കെഎസ്ഇബി ഓഫീസിൽ ഇരുന്ന് വൈദ്യുതി ചാർജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ.പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതി വിതരണ നഷ്ടം കുറയ്‌ക്കൽ എന്നിവ ഒന്നിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം. 3,03,758 കോടി രൂപയാണ് രാജ്യത്താകെ പദ്ധതി നടപ്പാക്കാൻ അനുവദിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്നാണ് വ്യവസ്ഥ.

2019-ലാണ് കെഎസ്ഇബി പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേശവദാസപുരത്ത് പരീക്ഷാണടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാനും തീരുമാനമായി. ഇതിനായി ടെൻഡർ വിളിച്ചെങ്കിലും കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ പദ്ധതി പ്രതിസന്ധി നേരിട്ടു. പിന്നീട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന് സമർപ്പിച്ചത്. പദ്ധതി നിർവഹണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി 27 മാസ സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും തുടർന്ന് മീറ്ററുകൾ പ്രവർത്തനക്ഷമമാക്കി പരിപാലിച്ചതിന് ശേഷമേ കെഎസ്ഇബിയ്‌ക്ക് കൈമാറുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി.

വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നവെന്ന് ആരോപിച്ചാണ് ഇടതുസംഘടനകളും കേന്ദ്ര സിപിഎം നേതൃത്വവും രംഗത്തെത്തിയത്. ഒന്നാം ഘട്ടത്തിൽ 36 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടി ഇടതുസംഘടകൾ മുടക്കി. ഇതോടെ സമയപരിധിയ്‌ക്കുള്ളിൽ പുരോഗതി കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് മുൻകൂറായി ലഭിച്ച തുകയിൽ ഭൂരിഭാഗവും തിരികെ നൽകേണ്ടി വന്നു. ഇടതുസംഘടനകളുടെ എതിർപ്പിന് വഴങ്ങി സർക്കാർ 67 കോടിയോളമാണ് മുടിച്ചത്.

Tags: KSEBPinarayi VijayanSmart Meter
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies