വളരെ വലിയ ചിത്രം, മനോഹരമായ കഥ ; 'വൃഷഭ'യെക്കുറിച്ച് വാചാലയായി രാഗിണി ദ്വിവേദി
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വളരെ വലിയ ചിത്രം, മനോഹരമായ കഥ ; ‘വൃഷഭ’യെക്കുറിച്ച് വാചാലയായി രാഗിണി ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 01:00 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന്റെ വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൃഷഭ. ഒരു പാൻ ഇന്ത്യൻ മൂവിയായാണ് വൃഷഭ എത്തുക. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. കഴിഞ്ഞ ദിവസം വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു എന്ന് നടൻ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഷൂട്ടിം​ഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഇതോടെ സിനിമയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

രാഗിണി ദ്വിവേദിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാവുന്നത്. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാറില്‍ രാഹിണി ദ്വിവേദി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് രാഗിണി. തന്റെ മലയാളം- കന്നഡ ഭാഷയിലെത്തുന്ന പുതിയ ചിത്രം ഷീലയുടെ പ്രചരണാര്‍ഥം കേരളത്തിലെത്തിയപ്പോൾ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

വൃഷഭയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനാണെന്നും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും നടി പറയുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ​ഗംഭീര അനുഭവമാണ്. വളരെ വലിയ, മനോഹരമായ ചിത്രമായിരിക്കും വൃഷഭ. ഒരുപാട് നല്ല അഭിനേതാക്കളാണ് സിനിമയിലുള്ളത്. നല്ല കഥയാണ്, പാന്‍ ഇന്ത്യന്‍ തലത്തിലുള്ള വലിയ ചിത്രമാണെന്നും മോഹന്‍ലാല്‍ സാറിന്‍റെ നായികയായി അഭിനയിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും രാഗിണി ദ്വിവേദി പറഞ്ഞു. ചിത്രത്തില്‍ താൻ അഭിനായിക്കാൻ തുടങ്ങിയിട്ടില്ലെന്നും അടുത്ത തവണ കാണുമ്പോള്‍ വൃഷഭയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാമെന്നും രാഗിണി കൂട്ടിച്ചേര്‍ത്തു.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് സിനിമയുടെ ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും വൃഷഭയ്‌ക്കുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക്-ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും വൃഷഭ. റോഷൻ മേക ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tags: mohanlalVRUSHABHASUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies