മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് ലോകമെമ്പാടുമുള്ള മലയാളിഹൃദയങ്ങൾ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തിൽ മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.
അഭിലാഷ് പിള്ളയുടെ പോസ്റ്റ് ഇങ്ങനെ;
“നീ എനിക്ക് ഒരത്ഭുതമാണ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം… ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു… എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ”
Comments