ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ, അച്ഛൻ മരിച്ചപ്പോൾ ചെയ്ത് തന്ന കാര്യങ്ങൾ മറക്കാൻ കഴിയില്ല; ദിലീപേട്ടന്റെ വാക്കുകളും ആശ്വാസം പകർന്നു: ദിവ്യ ഉണ്ണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ, അച്ഛൻ മരിച്ചപ്പോൾ ചെയ്ത് തന്ന കാര്യങ്ങൾ മറക്കാൻ കഴിയില്ല; ദിലീപേട്ടന്റെ വാക്കുകളും ആശ്വാസം പകർന്നു: ദിവ്യ ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ദിവ്യ ഉണ്ണി. മികച്ച അഭിനേത്രി എന്നതുപോലെ തന്നെ നർത്തകി കൂടിയാണ് താരം. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം മലയാളികൾക്കെന്നും പ്രിയങ്കരിയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ താരത്തിനോട് ചോദിക്കാറുള്ളതും സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ദിവ്യ ഉണ്ണിയ്‌ക്ക് കഴിഞ്ഞിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച താരം വിവാഹശേഷമായിരുന്നു സിനിമജീവിതത്തിൽ നിന്നും ഇടവേളയെടുത്തത്.

ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ പുതിയ അഭിമുഖമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ച് സംസാരിച്ച താരം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവരെക്കുറിച്ചും തുറന്നു പറഞ്ഞു. അന്ന് കൂടെ നിന്നവരെയും അവർ പകർന്നു നൽകിയ ധൈര്യവും ഒരിക്കലും മറക്കില്ലെന്ന് താരം പറയുന്നു. താരജാഡകളില്ലാത്ത മലയാളികളുടെ ഇഷ്ടതാരം സുരേഷ് ഗോപിയെക്കുറിച്ചാണ് ദിവ്യ ഉണ്ണി സംസാരിച്ചു തുടങ്ങിയത്. ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ. കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

താരത്തിന്റെ വാക്കുകൾ….

‘അച്ഛൻ മരിച്ച സമയത്ത് സുരേഷേട്ടൻ ചെയ്ത സഹായം മറക്കാൻ കഴിയില്ല. കോവിഡ് സമയത്തായിരുന്നു അച്ഛന്റെ മരണം. ഞങ്ങൾ അപ്പോൾ വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോൾ തന്നെ സുരേഷേട്ടൻ കാര്യങ്ങൾ ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു.

രാധിക ചേച്ചിയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോൾ വേണ്ട നടപടികൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തു തന്നു.’

ആ സമയത്ത് ദിലീപേട്ടനൊക്കെ വലിയ ആശ്വാസമായിരുന്നു. കാണാനായി വന്നപ്പോൾ അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളൊക്കെ അദ്ദേഹം പങ്കുവച്ചു. ആ ഒരു വിഷമഘട്ടത്തിൽ അത് വലിയൊരു ആശ്വാസമായിരുന്നു. ആ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല. എന്നെ ഇന്ന് ലോകം അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാക്കിയത് അച്ഛനാണ്. കലോത്സവത്തിൽ എനിക്ക് സമ്മാനം കിട്ടുമ്പോഴെല്ലാം അത് വാർത്തകളാക്കാനും ഓരോ പരിപാടിയിലും എന്നെ കൊണ്ടു പോകാനും എല്ലാം അച്ഛനായിരുന്നു ഏറ്റവും ഉത്സാഹം കാണിച്ചിരുന്നത്.

Tags: Suresh GopiDileepSUBdivya unni
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies